സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി

സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി
സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി
Share  
2025 Apr 05, 09:54 AM
KKN

കോഴിക്കോട് : പതിനൊന്നുവർഷം നെടിയിരുപ്പ് സ്വരൂപത്തിനുകീഴിലുള്ള

ക്ഷേത്രങ്ങളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും അമരക്കാരനായി ഒട്ടേറെ വികസന-നവീകരണ പ്രവൃത്തികൾക്ക് നേതൃത്വംവഹിച്ച സാമുതിരി കെ.സി.യു. രാജയ്ക്ക് നാടിന്റെ്റെ അന്ത്യാഞ്ജലി. സാമൂതിരി രാജവംശം എന്നും ഉയർത്തിപ്പിടിച്ച മതമൈത്രി ജീവിതത്തിലും കർമത്തിലും പ്രാവർത്തികമാക്കിയ സാമൂതിരിക്ക് യാത്രാമൊഴിയേകാൻ രാഷ്ട്രീയ-സാംസ്‌കാരിക-സാഹിത്യ രംഗങ്ങളിലെ പ്രമുഖരെത്തി.


സാമൂതിരിയുടെ വിയോഗവാർത്തയറിഞ്ഞ് വ്യാഴാഴ്‌ച വൈകീട്ടുമുതൽ മിംസ് ആശുപത്രിയിലും വെള്ളിയാഴ്‌ച രാവിലെ പൊതുദർശനത്തിനുവെച്ച ടൗൺഹാളിലും ഒട്ടേറെപ്പേരെത്തി.


മേയർ ബീനാ ഫിലിപ്പ്, എം.കെ. രാഘവൻ എംപി, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ഡോ. എം.കെ. മുനീർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ പി. രവീന്ദ്രൻ, മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ, ജോയിൻ്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ്, ജനറൽമാനേജർ (പബ്ളിക്ക് റിലേഷൻസ്) കെ.ആർ. പ്രമോദ്, കളക്‌ടർ സ്നേഹിൽ കുമാർ സിങ്, എഡിഎം സി. മുഹമ്മദ് റഫീഖ്, നടി ഷീല, കവികളായ പി.കെ. ഗോപി, ആര്യാ ഗോപി, ആക്‌ടിങ് ഖാസി സഫീർ സഖാഫി, കോഴിക്കോട് രൂപതാ വികാരി ജനറൽ മോൺ. ജെൻസൻ പുത്തൻവീട്ടിൽ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിനയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, മലബാർ ദേവസ്വം കമ്മിഷണർ ടി.സി. ബിജു, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെ.ടി. കുഞ്ഞിക്കണ്ണൻ, കെ.കെ. ബാലൻ, പുരുഷൻ കടലുണ്ടി, കെ. പ്രവീൺകുമാർ, പി.എം. നിയാസ്, കെ.സി. അബു, കെ.പി. ശ്രീശൻ, എം.ടി. രമേശ്, പി. രഘുനാഥ്, പി.എം. സുരേഷ്ബാബു, എം.പി. സൂര്യനാരായണൻ, അയ്യപ്പസേവാസംഘം പ്രസിഡൻ്റ് വേണു താമരശ്ശേരി, സ്വാമി സന്ദീപാനന്ദഗിരി, സി.ഇ. ചാക്കുണ്ണി എന്നിവർ അന്ത്യോപചാരമർപ്പിച്ചു. സാമൂതിരിയുടെ മക്കളും മരുമകനും ഉൾപ്പെട്ട കുടുംബത്തെ നേരിൽക്കണ്ട് അനുശോചനമറിയിച്ചു.


ഗോവാ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയ്ക്കുവേണ്ടി പി.എം. ശ്യാം പ്രസാദും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനുവേണ്ടി സംസ്ഥാനസെക്രട്ടറി പി. രഘുനാഥും പുഷ്‌പചക്രമർപ്പിച്ചു. രാവിലെ എട്ടേകാൽമുതൽ പതിനൊന്നുവരെയാണ് പൊതുദർശനമുണ്ടായത്.


SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan