
കൊടുമൺ : കൊട്ടാരക്കര വയൽ കമ്പംകോട് എംസി റോഡിൽ കാർനിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ചന്ദനപ്പള്ളി വടക്കേക്കരവീട്ടിൽ ഡോ. ബിന്ദു ഫിലിപ്പ് മരിച്ചതിൻ്റെ ഞെട്ടലിലേക്കാണ് തിങ്കളാഴ്ചത്തെ പ്രഭാതം പിറന്നത്, ദുബായിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയശേഷം തിങ്കളാഴ്‌ച വീട്ടിലേക്ക് വരുംവഴി ആയിരുന്നു അപകടം ഉണ്ടായത്.
ആറ് വർഷം മുമ്പാണ് ദുബായ് ന്യൂ മെഡിക്കൽ സെൻ്റർ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി ജോലിയിൽ പ്രവേശിച്ചത്. അതിന് മുമ്പ് പായലോട് സ്വകാര്യ മെഡിക്കൽ കോളേജ്, കോന്നി, അടൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികൾ, ചന്ദനപ്പള്ളി പിഎച്ച്‌സി എന്നിവിടങ്ങളിൽ ജോലി ചെയ്‌തിട്ടുണ്ട്. ഭർത്താവ് അജി പി. വർഗീസ് രണ്ട് വർഷം മുമ്പാണ് മരിച്ചത്. അജി പി. വർഗീസിന്റെ മരണം കുടുംബത്തെ ഏറെ തളർത്തിയിരുന്നു.
ഇതിനിടെയാണ് മറ്റൊരു ദുരന്തവുംകൂടി കടന്നുവന്നത്. മകൾ എയ്ജലീ ദുബായിൽ മീഡിയ ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥിയാണ്. മകൻ വീനസ് തിരുവനന്തപുരം എസ്ടി ആശുപത്രിയിൽ എംബിബിഎസ് വിദ്യാർഥിയാണ്. വീടിന്റെ പണികൾ പൂർത്തിയാക്കണമെന്ന ആഗ്രഹത്തോടെയാണ് നാട്ടിലേക്ക് തിരിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group