യോഗ്യരായ സ്ത്രീകൾ ഇടക്കാല ജീവനാംശം ചോദിക്കരുത് -ഡൽഹി ഹൈക്കോടതി

യോഗ്യരായ സ്ത്രീകൾ ഇടക്കാല ജീവനാംശം ചോദിക്കരുത് -ഡൽഹി ഹൈക്കോടതി
യോഗ്യരായ സ്ത്രീകൾ ഇടക്കാല ജീവനാംശം ചോദിക്കരുത് -ഡൽഹി ഹൈക്കോടതി
Share  
2025 Mar 21, 09:57 AM
KKN

ന്യൂഡൽഹി: വിവാഹമോചനക്കേസുകളിൽ യോഗ്യരായ സ്ത്രീകൾ ഭർത്താവിൽനിന്ന് ഇടക്കാലജീവനാംശം ചോദിക്കരുതെന്ന് ഡൽഹി ഹൈക്കോടതി, ഭാര്യ, മക്കൾ, രക്ഷിതാക്കൾ എന്നിവർക്ക് സംരക്ഷണവും ദമ്പതിമാർക്ക് തുല്യതയും ഉറപ്പാക്കാനാണ് നിയമം ലക്ഷ്യമിടുന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും മികച്ച ജോലിസാധ്യതയുമുള്ള സ്ത്രീകൾ ഭർത്താവിൽ നിന്ന് ജീവനാശം വാങ്ങി വെറുതേയിരിക്കുന്നത് നിയമം പ്രോത്സാഹിപ്പിക്കില്ലെന്നും ജസ്റ്റിസ് ചന്ദ്രധാരി സിങ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇടക്കാല ജീവനാംശം വേണമെന്ന ആവശ്യം തള്ളിയ കീഴ്ക്‌കോടതി വിധി ചോദ്യംചെയ്ത്‌ ഭാര്യ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഭർത്താവിനെ പൂർണമായും ആശ്രയിച്ചുകഴിയുന്നയാളല്ല പരാതിക്കാരിയെന്ന് കോടതി വിലയിരുത്തി. മികച്ച വിദ്യാഭ്യാസവും ജോലിസാധ്യതയുമുണ്ട്. അവർ മികച്ച ജോലിക്കായി പരിശ്രമിക്കണമെന്നും കോടതി പറഞ്ഞു.


ഓസ്ട്രേലിയയിൽ നിന്ന് ബിരുദമെടുത്തശേഷം വിവാഹത്തിനുമുൻപ് ദുബായിൽ മികച്ച ജോലി ചെയ്‌തിരുന്നയാളാണ് പരാതിക്കാരി. 2019-ൽ വിവാഹശേഷം ദമ്പതിമാർ സിങ്കപ്പുരിലേക്ക് പോയി. എന്നാൽ, ഭർത്താവിൽനിന്നും ഭർതൃവീട്ടുകാരിൽ നിന്നും ക്രൂരത ആരോപിച്ച് 2021-ൽ പരാതിക്കാരി മടങ്ങിയെത്തിയശേഷം ജീവനാംശംതേടി കോടതിയെ സമീപിക്കുകയായിരുന്നു. ജോലിയില്ലെന്നതുമാത്രം ചൂണ്ടിക്കാട്ടി ജീവനാംശം തേടാനാവില്ലെന്നാണ് ഭർത്താവ് വാദിച്ചത്.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan