സ്പെയ്ഡെക്സസ്: ഉപഗ്രഹങ്ങളെ വേർപെടുത്തുന്ന അൺഡോക്കിങ് വിജയകരം

സ്പെയ്ഡെക്സസ്: ഉപഗ്രഹങ്ങളെ വേർപെടുത്തുന്ന അൺഡോക്കിങ്  വിജയകരം
സ്പെയ്ഡെക്സസ്: ഉപഗ്രഹങ്ങളെ വേർപെടുത്തുന്ന അൺഡോക്കിങ് വിജയകരം
Share  
2025 Mar 14, 10:14 AM
NISHANTH
kodakkad rachana
man

ബെംഗളൂരു: സ്പെയ്‌സ് ഡോക്കിങ് പരീക്ഷണത്തിൻ്റെ ഭാഗമായി ബഹിരാകാശത്ത് വെച്ച് ഡോക്ക് ചെയ്‌ത എസ്‌ഡിഎക്സ് 01 (സർ), എസ്ഡിഎക്സ് 02 (ടാർഗറ്റ്) എന്നീ പേടകങ്ങൾ രണ്ടുമാസത്തിന് ശേഷം വേർപെടുത്തി. വ്യാഴാഴ്‌ച രാവിലെ 9.20-നായിരുന്നു നിർണായകമായ ഈ നേട്ടം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) കൈവരിച്ചത്.


460 കിലോമീറ്റർ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലായിരുന്നു അൺ ഡോക്കിങ്. നിലവിൽ പേടകങ്ങൾ സ്വതന്ത്രമായി സഞ്ചരിക്കുകയാണെന്ന് ഐഎസ്ആർഒ അറിയിച്ചു. പേടകങ്ങൾ വേർപെടുന്നതിൻ്റെ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. പേടകങ്ങളിലെ ക്യാമറകളാണ് ദൃശ്യങ്ങൾ പകർത്തിയത്.


ഈനേട്ടത്തോടെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഡോക്കിങ്, അൺഡോക്കിങ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാകഴിവുകളും ഐഎസ്ആർഒ വിജയകരമായി പ്രാവർത്തികമാക്കി. ജനുവരി 16-നാണ് രണ്ടുപേടകങ്ങളെ 475 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽവെച്ച് കുട്ടിയോജിപ്പിച്ചത്. ഡോക്ക് ചെയ്‌ത ഉപഗ്രഹങ്ങളുടെ ഭ്രമണപഥത്തിലെ സഞ്ചാരം ശാസ്ത്രജ്ഞർ വിശകലനം ചെയ്‌തുവരികയായിരുന്നു.


മാർച്ച് 10-നും 25-നും ഇടയിൽ അൺഡോക്കിങ്ങിന് പറ്റിയ അവസരമുണ്ടെന്ന് കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയായിരുന്നു. ബെംഗളൂരു, ലക്നൗ, മൗറീഷ്യസ് എന്നിവിടങ്ങളിലെ ഗ്രൗണ്ട് സ്റ്റേഷനുകൾ വഴിയാണ് മുഴുവൻ പ്രവർത്തനങ്ങളും നിരീക്ഷിച്ചത്. ഉപഗ്രഹങ്ങൾ അൺലോക്ക് ചെയ്യുന്ന പ്രധാന നാഴികക്കല്ല് പൂർത്തിയാക്കിയതിനാൽ വരും ദിവസങ്ങളിൽ ഉപഗ്രഹങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്.


ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ, ചന്ദ്രയാൻ-1 പോലുള്ള ദൗത്യങ്ങളിലേക്കുള്ള സുപ്രധാന കാൽവെപ്പാണ് ഡോക്കിങ്. അൺഡോക്കിങ് പരീക്ഷണങ്ങൾ. സ്പെയ്ഡെക്സ് ഉപഗ്രഹങ്ങൾ അവിശ്വസനീയമായ അൺ ഡോക്കിങ് പൂർത്തിയാക്കിയതായും ഇത് ഓരോ ഇന്ത്യക്കാരനും ഹൃദയസ്‌പർശിയാണെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എക്‌സിൽ പോസ്റ്റ് ചെയ്‌തു.


2024 ഡിസംബർ 30-നാണ് സ്പെയ്ഡെക്‌സ് ദൗത്യത്തിനുള്ള രണ്ട് ചെറു ഉപഗ്രഹങ്ങളെ ഐഎസ്ആർഒയുടെ ധ്രുവീയ വിക്ഷേപണ വാഹനം (പി.എസ്.എൽവി-സി 60) ഭ്രമണപഥത്തിലെത്തിച്ചത്. പിന്നീട് പലഘട്ടങ്ങളിലായി പേടകങ്ങൾ തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവന്ന് ജനുവരി 16-ന് ഡോക്ക് ചെയ്യിക്കുകയായിരുന്നു. ഇതോടെ യുഎസ്, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരുന്നു.



SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW