
ന്യൂഡല്‍ഹി: അനന്തരാവകാശ സ്വത്തില്‍ മുസ്‌ലിം പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും വേണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മന്ത്രി കിരണ്‍ റിജിജുവുമായി കൂടിക്കാഴ്ച നടത്തി സമൂഹിക പ്രവര്‍ത്തകയും നിസ സ്ഥാപകയുമായ വി.പി സുഹറ. ബി.ജെ.പി എം.പി സുരേഷ് ഗോപിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച..
മുസ്‌ലിം അന്തരാവകാശ നിയമത്തില്‍ നീതിയും സുതാര്യതയും വരുത്തുന്നതിനായുള്ള കരട് ബില്‍ സുഹറ ചര്‍ച്ചയില്‍ അവതരിപ്പിച്ചതായും സുരേഷ് ഗോപി ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
മുസ്‌ലിം പിന്തുടര്‍ച്ചാഅവകാശത്തില്‍ സ്ത്രീക്കും തുല്യ അവകാശവേണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വി.പി സുഹറ ഡല്‍ഹി ജന്തര്‍ മന്തറില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നു. പോലീസ് എത്തി സമരം തടഞ്ഞതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. കേരളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് ഡല്‍ഹിയിലെ പ്രധാന നേതാക്കളുമായി വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുമെന്നും അറിയിച്ചിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group