
കോട്ടയം : ഒരു കിലോ റബ്ബറിന് 250 രൂപ ഉറപ്പാക്കാൻ 1000 കോടി രൂപയുടെ
പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമന് നൽകിയ നിവേദനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വലവൂരിലെ ഐ.ഐ.ഐ.ടി.യുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മന്ത്രിക്ക് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. എക്‌സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ., ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എം.പി. എന്നിവരാണ് നിവേദനം നൽകിയത്.
റബ്ബറിന്റെ ഇറക്കുമതി തീരുവയായി 2019 മുതൽ 2023 വരെയുള്ള കാലയളവിൽ 7575 കോടി രൂപ കേന്ദ്ര സർക്കാരിന് ലഭിച്ചു. ഇതിൽനിന്നും 1000 കോടി രൂപ അനുവദിച്ചാൽ റബ്ബർ വിലസ്ഥിരത ഉറപ്പ് വരുത്താമെന്ന് നിവേദനത്തിലുണ്ട്. ഒരുകിലോ റബ്ബറിന് 250 രൂപ ലഭിച്ചങ്കിലേ കൃഷിക്കാർ ഈ മേഖലയിൽ നിൽക്കൂ.
വിഴിഞ്ഞം തുറമുഖത്തിന് അനുവദിച്ച വയബലിറ്റി ഗ്യാപ്പ് ഫണ്ട്, ലോൺ എന്നതിൽനിന്ന് മാറ്റി ഗ്രാന്റ്റാക്കണം. ആശാവർക്കർമാരുടെ ശമ്പളത്തിലെ കേന്ദ്രവിഹിതം വർധിപ്പിക്കണം. ചക്കയുടെ സംസ്‌കരണത്തിനും മൂല്യവർധിത ഉത്പന്നങ്ങൾ ആക്കി മാറ്റുന്നതിനുമായി ചക്ക ബോർഡ് രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ജോർജ് പുളിങ്കാടും ചർച്ചയിൽ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group