
ഭാഷയ്ക്ക് വേണ്ടി ജീവന്‍ വരെ കളഞ്ഞവരാണ് തമിഴരെന്നും അക്കാര്യത്തില്‍ കളിക്കരുതെന്നും കമല്‍ഹാസന്‍. മക്കള്‍ നീതിമയ്യത്തിന്റെ ചെന്നൈയില്‍ നടന്ന പാര്‍ട്ടി മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷാപരമായ അഭിമാനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
'ഭാഷയ്ക്ക് വേണ്ടി ജീവന്‍ വെടിഞ്ഞവരാണ് തമിഴര്‍. അതുവെച്ച് കളിക്കരുത്. കുട്ടികള്‍ക്ക് പോലും എന്ത് ഭാഷയാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് അറിയാം'- കമല്‍ഹാസന്‍ പറഞ്ഞു
പരാജിതനായ രാഷ്ട്രീയക്കാരനെന്ന ആളുകളുടെ പരിഹാസത്തിനും അദേഹം മറുപടി നല്‍കി. 'വളരെ വൈകി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയെന്നാണ് എനിക്ക് തോന്നുന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഇറങ്ങിയിരുന്നെങ്കില്‍ എന്റെ പ്രസംഗവും സ്ഥാനമാനങ്ങളും വേറെയായി മാറിയേനെ'.- കമല്‍ഹാസന്‍ പറഞ്ഞു
അടുത്ത പാര്‍ലെമെന്റ് തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. 2026-ലെ തമിഴ്‌നാട് സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിനായി ഒരുങ്ങാനും പാര്‍ട്ടിപ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു.
'ഇന്ന് നമ്മള്‍ എട്ട് വയസുള്ള കുട്ടിയാണ്. അടുത്ത പാര്‍ലമെന്റ് ഇലക്ഷനില്‍ നമ്മളുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കണം'- കമല്‍ഹാസന്‍ കൂട്ടിച്ചേർത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group