
കോയമ്പത്തൂർ സംസ്ഥാനസർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിർമാണ പുരോഗതി വിലയിരുത്തി നിയമസഭാ സമിതി. എ.പി. നന്ദകുമാർ എം.എൽ.എ.യുടെ നേതൃത്വത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സംബന്ധിച്ച നിയമസഭാസമിതിയാണ് കോയമ്പത്തൂരിലെത്തിയത്.
സുങ്കത്ത് ആദിദ്രാവിഡർ വിദ്യാർഥികൾക്കായി 10.13 കോടി ചെലവിൽ നിർമിക്കുന്ന ഹോസ്റ്റൽ, ഐ.ടി. കമ്പനികൾക്കുള്ള ടൈഡൽ പാർക്ക്, 24 മണിക്കൂർ കുടിവെള്ളവിതരണ പദ്ധതി എന്നിവയുടെ നിർമാണസ്ഥലങ്ങളിൽ സമിതി നേരിട്ട് പരിശോധന നടത്തി.
24 മണിക്കൂർ കുടിവെള്ളവിതരണ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഇതിനുള്ള നിർദേശം നൽകിയതായും സമിതി അധ്യക്ഷൻ പറഞ്ഞു. കോയമ്പത്തൂർ നഗരവാസികൾക്ക് ആഴ്ചയിൽ ഏഴുദിവസവും കുടിവെള്ളം കിട്ടുന്നത് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിർമാണസ്ഥലങ്ങളിൽ പരിശോധനയ്ക്ക് ശേഷം കളക്‌ടറേറ്റിൽ വിവിധ വകുപ്പ് മേധാവികളുടെ അവലോകന യോഗവും വിളിച്ചു. നിയമസഭാസമിതി അംഗങ്ങളായ കെ. അശോകൻ, എം.എസ്.എം. ആനന്ദൻ, ഇ.ആർ. ഈശ്വരൻ, ഉടുമലൈ കെ. രാധാകൃഷ്‌ണൻ, കടമ്പൂർ രവി, എം. ഗിരി, ദുരൈ ചന്ദ്രശേഖർ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ശ്രീനിവാസൻ, ജില്ലാകളക്‌ടർ ജി. പവൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group