ബെംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ.) നാവിഗേഷൻ ഉപഗ്രഹം പ്രതിസന്ധിയിൽ. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്‌സ് സെന്ററിലെ നൂറാം വിക്ഷേപണത്തിലൂടെ അയച്ച എൻ.വി.എസ്. 02 ഉപഗ്രഹത്തിനാണ് പ്രതിസന്ധി. സാങ്കേതിക തകരാർ മൂലം വിക്ഷേപണശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്താനായില്ല. പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് നിലവിൽ ശാസ്ത്രജ്ഞർ.
ഗതി, ദിശ നിർണയ ആവശ്യങ്ങൾക്കായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് (നാവിഗേഷൻ വിത്ത് ഇന്ത്യൻ കോസ്റ്റലേഷൻ) സംവിധാനത്തിലേക്കുള്ള രണ്ടാമത്തെ ഉപഗ്രഹമാണ് എൻ.വി.എസ്-02. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം 2023 മേയ് 29-ന് വിക്ഷേപിച്ചിരുന്നു. ഗതി, ദിശ നിർണയ ആവശ്യങ്ങൾക്ക് അമേരിക്കയുടെ ജി.പി.എസിനെ ആശ്രയിക്കുന്നതിന് പകരം സ്വയംപര്യാപ്തത കൈവരിക്കാനാണ് നാവികിലൂടെ ലക്ഷ്യമിട്ടിരുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group