ചെന്നൈ: ശ്രീഹരിക്കോട്ടയിൽ നിന്ന് നൂറാം റോക്കറ്റ് വിക്ഷേപിച്ച് ചരിത്രമെഴുതി ഐ.എസ്.ആർ.ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെൻ്ററിൽ (എസ്‌ഡിഎസ്‌സി) നിന്ന് ഗതിനിർണയ സംവിധാനങ്ങൾക്കുള്ള എൻ.വി.എസ്.-02 ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള ജി.എസ്.എൽ.വി.-എഫ്. 15 റോക്കറ്റ് ചൊവ്വാഴ്ച രാവിലെ 6.23ന് കുതിച്ചുയർന്നു.
ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച 27 മണിക്കൂർ കൗണ്ട്ഡൗൺ പൂർത്തിയാക്കിയതിന് ശേഷമാണ് ജി.എസ്.എൽ.വി.-എഫ്. 15 കുതിച്ചത്. രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് റോക്കറ്റ് ഉയർന്നത്. ഐ.എസ്.ആർ.ഒ. ചെയർമാൻ വി. നാരായണൻ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ദൗത്യമായിരുന്നു ചൊവ്വാഴ്ചത്തേത്.
ഗതിനിർണയ, ദിശനിർണയ (നാവിഗേഷൻ) ആവശ്യങ്ങൾക്കായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് സംവിധാനത്തിനു വേണ്ടിയാണ് 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം എൻ.വി.എസ്.-01 വിക്ഷേപിച്ചത് 2023 മേയ് 29-നാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group