തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയുടെ അക്കാദമിക -ഗവേഷണ മികവുകൾ പൊതുജനങ്ങളിലേക്കെത്തിക്കുന്ന ശാസ്ത്രയാൻ പ്രദർശനം അടുത്തവർഷം മുതൽ ഒരാഴ്ചത്തെ പരിപാടിയാക്കുമെന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചു. ശാസ്ത്രയാൻ പ്രദർശനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഒക്ടോബർ -നവംബർ മാസങ്ങളിൽ മേള നടത്തുന്നത് പരിഗണിക്കും. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെയും ഡയറക്ടറായ ഡോ. എൻ.എസ്. പ്രദീപ് മുഖ്യാതിഥിയായി. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് അധ്യക്ഷതവഹിച്ചു. പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പ് മേധാവി ഡോ. പി. ശിവദാസൻ, സിൻഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ടി.ജെ. മാർട്ടിൻ, അഡ്വ. എൽ.ജി. ലിജീഷ്, സെനറ്റംഗം വി.എസ്. നിഖിൽ, പഠനവകുപ്പ് വിദ്യാർഥി യൂണിയൻ അധ്യക്ഷൻ എം.എസ്. ബ്രവിം, ശാസ്ത്രയാൻ കോഡിനേറ്റർ ഡോ. സി.സി. ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group