
മുംബൈ: വന്ദേഭാരത് എക്‌സ്പ്രസില്‍ ഇനി സിനിമയും എടുക്കാം. മുംബൈ-അഹമ്മദാബാദ് വന്ദേഭാരതില്‍ പരസ്യചിത്രം ചിത്രീകരിക്കാന്‍ പശ്ചിമറെയില്‍വേ അനുമതി നല്‍കി. മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ബുധനാഴ്ച ഒരുദിവസത്തെ ചിത്രീകരണത്തിന് 21 ലക്ഷം രൂപ റെയില്‍വേക്ക് ലഭിച്ചു.
വന്ദേഭാരതില്‍ ആദ്യമായാണ് ചിത്രീകരണം അനുവദിക്കുന്നത്. 2024-2025 സാമ്പത്തികവര്‍ഷം നാല് പരസ്യ ചിത്രങ്ങള്‍, മൂന്ന് ഫീച്ചര്‍ ഫിലിമുകള്‍, ഒരു വെബ് സീരീസ്, ഒരു ടി.വി. പ്രമോ ഷൂട്ട് എന്നിവയുള്‍പ്പെടെ ഒന്‍പത് ഷൂട്ടിങ് പദ്ധതികള്‍ക്ക് പശ്ചിമ റെയില്‍വേ അനുമതി നല്‍കിയിട്ടുണ്ട്. ഇവയില്‍നിന്നുമായി പശ്ചിമ റെയില്‍വേക്ക് ഒരു കോടിയോളം രൂപ വരുമാനം ലഭിക്കും.
ഏകജാലക ക്ലിയറന്‍സ് സംവിധാനം നിലവില്‍ വന്നതോടെ സിനിമാ ചിത്രീകരണത്തിന് അനുമതി ലഭിക്കുന്നത് എളുപ്പമായതായി റെയില്‍വേ വ്യക്തമാക്കി. ഈ സംരംഭം റെയില്‍വേയുടെ വരുമാനം ഗണ്യമായി വര്‍ധിപ്പിക്കുകയും സിനിമാക്കാരെ റെയില്‍വേ ലൊക്കേഷനുകളിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുമെന്ന് പശ്ചിമ റെയില്‍വേ അധികൃതര്‍ പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group