മൂന്നാർ : സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയുടെ പ്രസിഡന്റ് ഈശ്വരി രാജൻ രാഷ്ട്രപതിയെ സന്ദർശിച്ചു. ദേശീയ വനിതാ കമ്മിഷനും പട്ടികവർഗ വികസനമന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച പഞ്ചായത്തിൽനിന്ന് പാർലമെന്റിലേക്ക് എന്ന പരിപാടിയുടെ ഭാഗമായാണ് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചത്. സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ പട്ടികവർഗ വിഭാഗക്കാരായ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരാണ് ഇതിനായി ഡൽഹിയിലെത്തിയത്. ഇടുക്കി, വയനാട്, പാലക്കാട്, കാസർകോട് എന്നീ ജില്ലകളിൽനിന്നുള്ള പത്ത് പേർക്കാണ് സന്ദർശനത്തിന് അവസരം ലഭിച്ചത്. ഇതിൽ എട്ടുപേർ സന്ദർശനം നടത്തി. കോയമ്പത്തൂരിൽനിന്ന് വിമാനമാർഗം ഞായറാഴ്ചയാണ് സംഘം ഡൽഹിയിലെത്തിയത്. തിങ്കളാഴ്ച രാഷ്ട്രപതിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയത്തിന് ശേഷം ചൊവ്വാഴ്ചയോടെ മടങ്ങി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group