ഒളിംപിക്സ് മെഡല്‍ ജേതാവ് മനു ഭാക്കര്‍, ചെസ് ലോക ചാംപ്യന്‍ ഡി.ഗുകേഷ് എന്നിവരുള്‍പ്പെടെ നാലുപേര്‍ക്ക് ഖേല്‍രത്ന പുരസ്കാരം. ഹര്‍മന്‍പ്രീത് സിങ്, പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കും ബഹുമതി. മലയാളി താരം സജന്‍ പ്രകാശടക്കം 32 പേര്‍ക്ക് അര്‍ജുന പുരസ്കാരം. ബാഡ്മിന്‍റണ്‍ കോച്ച് എസ്.മുരളീധരന് ദ്രോണാചാര്യ.
നാമനിര്‍ദേശപ്പട്ടികയില്‍ മനു ഭാക്കറിന്‍റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. പാരിസിൽ വനിതാ 10 മീറ്റര്‍ എയർ പിസ്റ്റൽ, 10 മീറ്റർ എയർ പിസ്റ്റൽ മിക്സഡ് ടീം ഇനങ്ങളിൽ വെങ്കല മെഡലുകൾ മനു ഭാകർ നേടിയിരുന്നു. ഒരു ഒളിംപിക്സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മനു ഭാക്കര്‍. മനുഭാക്കറിനെ ഖേല്‍രത്ന പുരസ്കാരത്തിന് പരിഗണിക്കാത്തത് വിവാദമായിരുന്നു. 2020ൽ മനു ഭാകറിന് രാജ്യം അർജുന പുരസ്കാരം നൽകി ആദരിച്ചിരുന്നു.
അതേസമയം നിലവിലെ നിലവിലെ ലോകചാംപ്യനെ വീഴ്ത്തിയാണ് ഡി.ഗുകേഷ് ലോക ചെസ് കിരീചം ഇന്ത്യയിലെത്തിച്ചത്. അവസാന ക്ലാസിക്കല്‍ മല്‍സരം വരെ നീണ്ട ചാംപ്യന്‍ഷിപ്പില്‍ ആദ്യമല്‍സത്തില്‍ തോറ്റശേഷമായിരുന്നു ഗുകേഷിന്റെ ഐതിഹാസിക തിരിച്ചുവരവും കിരീടനേട്ടവും. ഇതോടെ ചെസ് ലോകചാംപ്യന്‍പട്ടമണിയുന്ന പ്രായം കുറഞ്ഞ താരമായി മാറുകയായിരുന്നു ഗുകേഷ്. 22–ാം വയസ്സിൽ ലോക ചാംപ്യനായ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ റെക്കോര്‍ഡാണ് ഗുകേഷ് മറികടന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group