ഡോ: മൻമോഹൻ സിംഗ്:
ക്രാന്തദർശിയായ പ്രധാന മന്ത്രി
-മുല്ലപ്പള്ളി രാമചന്ദ്രൻ
ഡോ: മൻമോഹൻ സിങ്ങിൻ്റെ വേർപാട് തീവ്ര ദുഃഖത്തോടെയാണ് കേട്ടത്. ശാരീരികമായ ബുദ്ധിമുട്ടുകൾ അദ്ദേഹത്തെ അലട്ടിയിരുന്നെങ്കിലും ഇത്ര പെട്ടെന്ന് അദ്ദേഹം നമ്മെ വിട്ടു പോകുമെന്ന് കരുതിയില്ല.
ഡോ. മൻമോഹൻ സിങ്ങിന്റെ ക്യാബിനറ്റിൽ തുടർച്ചയായി അഞ്ചു വർഷക്കാലം ആഭ്യന്തര സഹമന്ത്രിയായി പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ അപൂർവ്വ സൗഭാഗ്യമാണ്. ആഭ്യന്തര സഹമന്തിയായി നിയമിക്കാനുള്ള തീരുമാനം കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും പ്രധാനമന്ത്രി മൻമോഹൻ സിങ്ങുമാണ് എന്നെ അറിയിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രാധാന്യം അറിയിച്ച തോടൊപ്പം ഗൗരവപൂർണ്ണമായ ഉത്തരവാദിത്വമാണ് അതെന്ന് ബോധ്യപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിൻ്റെ വാക്കുകളിൽ എന്നിലുള്ള വിശ്വാസം പ്രകടമായിരുന്നു.
ആഭ്യന്തര മന്ത്രാലയയുമായി ബന്ധപ്പെട്ട് ഇടക്കിടെ നടക്കുന്ന സുപ്രധാന പരിപാടികളിൽ പങ്കെടുത്ത് മണിക്കൂറുകളോളം അദ്ദേഹം ഞങ്ങളുടെ കൂടെയുണ്ടാകും.
ഉച്ച ഭഷണ സമയം അദ്ദേഹത്തോടൊപ്പം ചെലവഴിച്ച സന്ദർഭം മറക്കാൻ കഴിയില്ല. സ്വന്തം വീട്ടിൽ നിന്ന് ഒരു ചെറിയ ടിഫിൻ ബോക്സിൽ കൊണ്ടുവരുന്ന സബ്ജിയും റൊട്ടിയും കഴിച്ച ഡോ: മൻമോഹൻ സിങ് ഒരു വിസ്മയമാണ്.
എന്നോട് അങ്ങേയറ്റം സ്നേഹം കാട്ടിയ ഡോ: മൻമോഹൻ സിംഗിൽ നിന്ന് ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞിട്ടുണ്ട്.
ഡോ: മൻമോഹൻ സിങ്ങിൻ്റെ സാമ്പത്തിക പരിഷ്കരണ നടപടികൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ മാറ്റങ്ങൾ ഏറെ വലുതായിരുന്നു. ഭക്ഷ്യ സുരക്ഷിതത്വ നിയമം കൊണ്ടു വന്ന പ്രധാനമന്ത്രി ചരിത്രത്തിൻ്റെ ഭാഗമായി.
അവകാശ നിയമങ്ങളുടെ പെരുമഴക്കാലമായിരുന്നു ഡോ: മൻ മോഹൻ സിംഗിൻ്റെ കാലഘട്ടം.
കറകളഞ്ഞ സത്യസന്ധതയും അങ്ങേയറ്റം പ്രതിബദ്ധതയും കാട്ടിയ ഡോ: മൻമോഹൻ സിംഗ് എന്നെ അങ്ങേയറ്റം സ്വാധീനിച്ച ഭരണാധികാരി യായിരുന്നു.
പാർല്ലമെൻ്റിൽ അദ്ദേഹം നടത്തിയ ഓരോ പ്രസംഗവും അതീവ ശ്രദ്ധേയമായിരുന്നു.
നോട്ടു നിരോധന നിയമത്തിൻ്റെ പൊള്ളത്തരം തുറന്ന കാട്ടി അദ്ദേഹം നടത്തിയ ഹ്രസ്വമായ പാർമെൻ്റ് പ്രസംഗം സുവർണ്ണ ലിപികളിൽ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
ഡോ. മൻമോഹൻ സിംഗിൻ്റെ വേർപാട് രാജ്യത്തിന് അപരിഹാര്യമായ നഷ്ടമാണ്.
അദ്ദേഹത്തിൻ്റെ ദീപ്തമായ ഓർമകൾക്കു മുമ്പിൽ ആദരാഞ്ജലി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group