ചെന്നൈ: അസംഘടിതമേഖലയിലെ തൊഴിലാളികളുടെ ദിവസക്കൂലി കേരളത്തില്‍ ദേശീയ ശരാശരിയുടെ ഇരട്ടി. ജമ്മു-കശ്മീരും തമിഴ്നാടും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്ക്കുമ്പോള് മധ്യപ്രദേശും ത്രിപുരയും ഗുജറാത്തും ഉത്തര്‍പ്രദേശുമാണ് ഏറ്റവും പിന്‍നിരയില്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞദിവസം പുറത്തുവിട്ട ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഓണ്‍ ഇന്ത്യന്‍ സ്റ്റേറ്റ്സ് ഫോര്‍ 2023-24-ലാണ് കൂലിയുടെ കാര്യത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ തമ്മിലുള്ള വലിയ അന്തരം വെളിപ്പെടുത്തുന്നത്.
ഇതനുസരിച്ച് ഗ്രാമീണമേഖലയിലെ പുരുഷ കര്‍ഷകത്തൊഴിലാളികളുടെ ശരാശരി ദിവസക്കൂലി കേരളത്തില്‍ 807.2 രൂപയാണ്. രണ്ടാംസ്ഥാനത്തുള്ള ജമ്മു-കശ്മീരില്‍ അത് 566.1 രൂപയും മൂന്നാംസ്ഥാനത്തുള്ള തമിഴ്നാട്ടില്‍ 540.6 രൂപയുമാണ്. 372.7 രൂപയാണ് ദേശീയ ശരാശരി. മധ്യപ്രദേശാണ് കൂലിയുടെ കാര്യത്തില്‍ ഏറ്റവുംപിന്നില്‍. അവിടെ ശരാശരി ദിവസക്കൂലി 242.2 രൂപ മാത്രമാണ്. ഗുജറാത്ത് (256.1), ഉത്തര്‍പ്രദേശ് (334.4) ത്രിപുര (337.2) എന്നീ സംസ്ഥാനങ്ങളും ഏറ്റവുംപിന്നിലുണ്ട്.
ഗ്രാമീണ നിര്‍മാണമേഖലയില്‍ ജോലിചെയ്യുന്ന പുരുഷന്മാരുടെ ശരാശരി ദിവസവേതനം കേരളത്തില്‍ 893.6 രൂപയാണ്. ജമ്മു-കശ്മീര്‍ (552.2), തമിഴ്നാട് (539.7) സംസ്ഥാനങ്ങള്‍തന്നെയാണ് തൊട്ടടുത്ത്. 471.3 രൂപയാണ് ദേശീയ ശരാശരി. മധ്യപ്രദേശ് (292.4), ത്രിപുര (322.2), ഗുജറാത്ത് (344.4) സംസ്ഥാനങ്ങളാണ് ഏറ്റവുംപിന്നില്‍. 2014-15 വര്‍ഷം കേരളത്തിലെ നിര്‍മാണത്തൊഴിലാളികളുടെ ശരാശരി ദിവസക്കൂലി 787.9 രൂപയായിരുന്നു എന്ന് ആര്.ബി.ഐ.യുടെ കണക്കില്‍ പറയുന്നു. കേരളവും തമിഴ്നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ഉത്തരേന്ത്യയില്‍നിന്ന് വന്‍തോതില്‍ തൊഴിലാളികള്‍ വരുന്നത് എന്തുകൊണ്ടാണെന്ന് ഈ കണക്കില്‍നിന്ന് വ്യക്തമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group