രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണമെന്ന നിവേദനത്തിൽ എടുത്ത തീരുമാനം അറിയിക്കാൻ കോടതി നിർദേശം

രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണമെന്ന നിവേദനത്തിൽ എടുത്ത തീരുമാനം അറിയിക്കാൻ കോടതി നിർദേശം
രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണമെന്ന നിവേദനത്തിൽ എടുത്ത തീരുമാനം അറിയിക്കാൻ കോടതി നിർദേശം
Share  
2024 Nov 26, 06:33 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

ന്യൂ ഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന ആവശ്യത്തിൽ എടുത്ത തീരുമാനം അറിയിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം. അലഹബാദ് ഹൈക്കോടതിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഈ നിർദേശം നൽകിയത്. ഇന്ത്യൻ പൗരത്വത്തിന് പുറമെ രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വവും ഉണ്ടെന്നും അതേക്കുറിച്ച് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് കർണാടകത്തിലെ ബി.ജെ.പി. നേതാവായ എസ്. വിഘ്‌നേശ് ശിശിർ ആണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. രാഹുൽ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വം സംബന്ധിച്ച് ഹർജിക്കാരൻ നൽകിയ നിവേദനം പരിശോധിച്ചു വരികയാണെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി അലഹബാദ് ഹൈക്കോടതിയിൽ ഹാജരായ ഡെപ്യുട്ടി സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

തുടർന്നാണ് ഇക്കാര്യത്തിൽ എടുത്ത നിലപാട് അറിയിക്കാൻ ജസ്റ്റിസുമാരായ എ.എം. മസൂദി, സുഭാഷ്‌ വിദ്യാർത്ഥി എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചത്. കേസ് ഡിസംബർ 19-ന് പരിഗണിക്കാനായി മാറ്റി.


samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25