ഇറ്റാലിയൻ കപ്പലുമൊത്ത് പാസേജ് എക്‌സർസൈസുമായി തരംഗിണി
Share
കൊച്ചി : സമുദ്ര സുരക്ഷയിൽ പുതിയ പ്രതീക്ഷകൾ നിറച്ച് ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ്. തരംഗിണിയും ഇറ്റാലിയൻ നാവികസേനയുടെ അമേരിഗോ വെസ്പുക്കിയും. മുംബൈയിലേക്ക് പോകുകയായിരുന്ന അമേരിഗോ വെസ്പുക്കിയെ കൊച്ചിയുടെ കടലിൽ തരംഗിണി സ്വീകരിച്ചു. പിന്നീട് ഇരു നാവികസേനാ കപ്പലുകളും ചേർന്ന് പാസേജ് എക്‌സർസൈസ് നടത്തുകയായിരുന്നു.
ഇന്ത്യൻ നാവികസേനയുടെ നാവിക ഉദ്യോഗസ്ഥരുടെ ട്രെയിനിങ് കപ്പലാണ് തരംഗിണി. ഇറ്റാലിയൻ നാവികോദ്യോഗസ്ഥരുടെ ട്രെയിനിങ് കപ്പലാണ് അമേരിഗോ വെസ്പുക്കി. സമുദ്ര സുരക്ഷയിൽ ഇന്ത്യൻ നാവികസേനയുടെ പ്രതിബദ്ധതയ്ക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നതായിരുന്നു അമേരിഗോ വെസ്പുക്കിയുമൊത്തുള്ള പാസേജ് എക്‌സർസൈസ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group