ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ഏറ്റുമുട്ടലാണ് കശ്മീരിലുണ്ടായത്. രണ്ടു സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. പ്രദേശത്ത് മൂന്ന് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ കിഷ്ത്വാര്‍ മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞദിവസം രാത്രി ബാരാമുള്ളയിലാണ് ഏറ്റുമുട്ടലാരംഭിക്കുന്നത്. രാവിലെവരെ തുടര്‍ന്ന ബാരാമുള്ളയിലെ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. പിന്നാലെ ശ്രീനഗറില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചു.
സുരക്ഷാ സേനയുടെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത പട്രോളിങ്ങിനിടെയാണ് ശ്രീനഗറിലെ സബര്‍വന്‍ വനമേഖലയിൽ ഏറ്റുമുട്ടലാരംഭിക്കുന്നത്. പിന്നാലെ കിഷ്ത്വാറിലും ആക്രമണമാരംഭിച്ചു. കിഷ്ത്വാര്‍ ജില്ലയിലെ ചാസ് മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിലേറ്റുമുട്ടലുണ്ടായത്.
വ്യാഴാഴ്ച രണ്ട് ഡിഫന്‍സ് ഗാര്‍ഡുകളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊന്നിരുന്നു. ഈ ഭീകരര്‍ സുരക്ഷാസേനയുടെ പിടിയിലായതായി കിഷ്ത്വാര്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കശ്മീരില്‍ വിവിധ പ്രദേശങ്ങളിലായി നുഴഞ്ഞുകയറ്റ ശ്രമങ്ങളുണ്ടാവുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group