ആയുഷ്മാൻ ഭാരത് സീനിയർ സിറ്റിസൺ പദ്ധതി: 70 കഴിഞ്ഞവർക്ക് പണരഹിത ചികിത്സ ലഭിക്കുന്നതിന് അപേക്ഷിക്കേണ്ട വിധം അറിയാം

Share  
2024 Nov 06, 06:03 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

ആയുഷ്മാൻ ഭാരത് സീനിയർ സിറ്റിസൺ പദ്ധതി: 70 കഴിഞ്ഞവർക്ക് പണരഹിത ചികിത്സ ലഭിക്കുന്നതിന് അപേക്ഷിക്കേണ്ട വിധം അറിയാം

70 വയസും അതിനുമുകളിലും പ്രായമുള്ളവർക്കായി സൗജന്യ ചികിത്സ നൽകുന്ന ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (പി.എം-ജെ.എ.വൈ) വിപുലീകരിച്ചിരിക്കുകയാണ്.

എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നൽകാനാണ് ആയുഷ്മാൻ വയ വന്ദന കാർഡ് ലക്ഷ്യമിടുന്നത്.

3,437 കോടി രൂപയാണ് കേന്ദ്രം പ്രാഥമികമായി പദ്ധതിക്ക് അനുവദിച്ചിട്ടുളളത്. ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള മുതിർന്ന പൗരന്മാർക്കും ആശ സ്റ്റാഫ് പോലുള്ള ചില പ്രത്യേക വിഭാഗങ്ങൾക്കും മാത്രമാണ് നേരത്തെ പദ്ധതി പ്രയോജനപ്പെടുത്താന്‍ സാധിച്ചിരുന്നത്.

ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയാണ് ഇത്. 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും ആയുഷ്മാൻ ഭാരത് സീനിയർ സിറ്റിസൺ പദ്ധതിയില്‍ www.beneficiary.nha.gov.in എന്ന വെബ്‌സൈറ്റ് വഴിയോ ആയുഷ്മാൻ ആപ്പ് ഉപയോഗിച്ചോ അപേക്ഷിക്കാവുന്നതാണ്.

പുതിയ കാർഡിനായി ഇ കെ.വൈ.സി പൂർത്തിയാക്കേണ്ടതിനാല്‍ ആയുഷ്മാൻ കാർഡുള്ളവരും വീണ്ടും അപേക്ഷ നല്‍കേണ്ടതാണ്.

സംസ്ഥാനത്തെ അക്ഷയ, ഡിജിറ്റൽ സേവാകേന്ദ്രങ്ങൾ വഴി രജിസ്റ്റര്‍ ചെയ്യാമെങ്കിലും, ഇതുവരെ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടില്ല. മൊബൈൽ ആപ്പിലും വെബ്‌സൈറ്റിലും ബെനിഫിഷ്യറി ലോഗിൻ ഓപ്ഷൻ വഴി കുടുംബാംഗങ്ങൾക്കും അർഹരായ ഗുണഭോക്താവിനെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

എൻറോൾമെൻ്റ് പ്രക്രിയ ആരംഭിക്കുന്നതിന് കുടുംബാംഗം അവരുടെ മൊബൈൽ നമ്പർ നൽകി ഒ.ടി.പി ജനറേറ്റ് ചെയ്യേണ്ടതുണ്ട്. അടുത്തുള്ള എംപാനൽഡ് ഹോസ്പിറ്റൽ സന്ദർശിച്ചും എൻറോൾ നടത്താം.

453308546_18019685060519646_7762462263230922165_n-(2)
samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25