കുടുംബ രേഖകളില്‍ നിന്നും പെണ്‍മക്കളുടെ പേര്‌ ഒഴിവാക്കരുത്; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാര്‍ഗരേഖ

കുടുംബ രേഖകളില്‍ നിന്നും പെണ്‍മക്കളുടെ പേര്‌ ഒഴിവാക്കരുത്; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാര്‍ഗരേഖ
കുടുംബ രേഖകളില്‍ നിന്നും പെണ്‍മക്കളുടെ പേര്‌ ഒഴിവാക്കരുത്; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാര്‍ഗരേഖ
Share  
2024 Nov 05, 05:20 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ കുടുംബ രേഖകളില്‍ നിന്നും പെണ്‍മക്കളുടെ പേര് ഒഴിവാക്കാൻ പാടില്ലെന്ന് നിർദേശിച്ച്‌ പെൻഷൻ, പെൻഷൻക്ഷേമ വകുപ്പ് മാർഗരേഖ പുറപ്പെടുവിച്ചു. സർക്കാർ ജീവനക്കാർ സർവീസില്‍ ചേരുന്ന വേളയില്‍ നിർദ്ദിഷ്ട ഫോമില്‍ ഭാര്യ, കുട്ടികള്‍, മാതാപിതാക്കള്‍ തുടങ്ങി കുടുംബത്തിന്റെ വിവരങ്ങള്‍ കൈമാറണം. വിരമിക്കുന്നതിന് മുമ്പും ജീവനക്കാർ കുടുംബവിവരങ്ങള്‍ പുതുക്കി നല്‍കണം. പല ജീവനക്കാരും പെണ്‍മക്കളുടെ പേര് ഒഴിവാക്കുന്ന സാഹചര്യത്തില്‍, ഇതുസംബന്ധിച്ച്‌ ആശയവ്യക്തത വരുത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ്, പെൻഷൻ, പെൻഷൻക്ഷേമ വകുപ്പ് ഇതുസംബന്ധിച്ച മാർഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്. ‘സർക്കാർജീവനക്കാരുടെ കുടുംബപെൻഷന് അർഹരായ കുടുംബാംഗങ്ങളുടെ പട്ടികയില്‍ നിന്നും പെണ്‍മക്കളുടെ പേര് ഒഴിവാക്കാൻ പാടില്ല. സർവ്വീസില്‍ ചേരുന്ന അവസരത്തില്‍ ജീവനക്കാർ പെണ്‍മക്കളുടെ പേര് നല്‍കി കഴിഞ്ഞാല്‍ അവരെ പിന്നീട് ജീവനക്കാരുടെ കുടുംബാംഗമായാണ് കണക്കാക്കുക. അവർക്ക് കുടുംബ പെൻഷന് അർഹതയുണ്ടോ ഇല്ലെയൊയെന്ന കാര്യം പ്രസക്തമല്ല’- പേഴ്സണല്‍ മന്ത്രാലയത്തിന് കീഴിലുള്ള പെൻഷൻ, പെൻഷൻക്ഷേമ വകുപ്പ് മാർഗരേഖയില്‍ പറഞ്ഞു.

samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25