നടി രശ്മിക മന്ദാനയെ ദേശീയ ആഭ്യന്തരമന്ത്രാലയ ഏജൻസിയുടെ സൈബർ സുരക്ഷ അംബാസഡറായി നിയോഗിച്ചു. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ആണ് സൈബർ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ അംബാസഡറായി നടി രശ്മിക മന്ദാനയെ നിയോഗിച്ചത്.
തന്നെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ സൈബർ സുരക്ഷ അംബാസഡറായി നിയോഗിച്ച വിവരം താരം തന്നെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സംവിധാനത്തിലൂടെ ഇനിമുതല്‍ സൈബർ ലോകത്തെ ഭീഷണികളെ കുറിച്ചും സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ചും ദേശ വ്യാപക പ്രചാരണം നടത്തുന്നതിന് താരം നേതൃത്വം നല്‍കും. സൈബർ സുരക്ഷ അംബാസഡറായി തന്നെ നിയോഗിച്ച വിവരം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ച താരം നമുക്കും നമ്മുടെ ഭാവി തലമുറയ്ക്കും വേണ്ടി സൈബർ ഇടം സുരക്ഷിതമാക്കുന്നതിനുവേണ്ടി ഒന്നിക്കാം എന്നും പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകാതെ സൈബർ ലോകത്തെ ഭീഷണികളെ പറ്റി അവബോധം സൃഷ്ടിക്കാനും പരമാവധി പേരെ രക്ഷിക്കാനും താൻ ആഗ്രഹിക്കുന്നു എന്നും ബ്രാൻഡ് അംബാസഡർ പദവി അതുകൊണ്ടാണ് ഏറ്റെടുക്കുന്നത് എന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ള വ്യക്തി എന്ന നിലയ്ക്ക് സ്വന്തം അനുഭവങ്ങള്‍ തന്നെ പുതിയ ചുമതല ഏറ്റെടുക്കുന്ന താരത്തിന് കരുത്തേകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group