20,000 രൂപയോടെ RBI യുടെ കീഴിൽ ഇൻ്റേൺഷിപ്പ് ചെയ്യാം, രജിസ്ട്രേഷൻ ആരംഭിച്ചു; യോഗ്യതയറിയാം

20,000 രൂപയോടെ RBI യുടെ കീഴിൽ ഇൻ്റേൺഷിപ്പ് ചെയ്യാം, രജിസ്ട്രേഷൻ ആരംഭിച്ചു; യോഗ്യതയറിയാം
20,000 രൂപയോടെ RBI യുടെ കീഴിൽ ഇൻ്റേൺഷിപ്പ് ചെയ്യാം, രജിസ്ട്രേഷൻ ആരംഭിച്ചു; യോഗ്യതയറിയാം
Share  
2024 Oct 17, 09:28 AM
VASTHU
MANNAN

ന്യൂഡൽഹി: 2024-ലെ ആർ.ബി.ഐ. സമ്മർ ഇൻ്റേൺഷിപ്പ് പ്രോ​ഗ്രാമിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ആർ.ബി.ഐയുടെ ഔദ്യോഗിക വെബ്സെെറ്റിലൂടെഅപേക്ഷിക്കാം.


ഡിസംബർ 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 2025 ഏപ്രിലിലാണ് ഇൻ്റേൺഷിപ്പ് പ്രോ​ഗ്രാം ആരംഭിക്കുന്നത്. മാസം 20,000 രൂപ വരെ സ്റ്റൈപ്പൻഡ് ആയി ലഭിക്കും.


അപേക്ഷിക്കാനുള്ള യോഗ്യത


ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ / കോളേജുകളിൽ നിന്ന് താഴെപ്പറയുന്ന പ്രോഗ്രാമുകളിലൊന്ന് ചെയ്യുന്ന വിദ്യാർഥികൾക്കാണ് ആർ.ബി.ഐ സമ്മർ പ്ലേസ്മെൻ്റിന് അപേക്ഷിക്കാൻ യോഗ്യതയുള്ളത് ബിരുദാനന്തര ബിരുദ കോഴ്സുകൾ

മാനേജ്മെൻ്റ്, സ്റ്റാറ്റിസ്റ്റിക്സ്, നിയമം, കൊമേഴ്സ്, ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, ബാങ്കിങ് എന്നിവയിൽ ഏതിലെങ്കിലും അഞ്ചുവർഷത്തെ ഇൻറഗ്രേറ്റഡ് പ്രോഗ്രാം നിയമത്തിൽ മൂന്ന് വർഷത്തെ മുഴുവൻ സമയ പ്രൊഫഷണൽ ബാച്ചിലേഴ്സ് ബിരുദംനിലവിൽ കോഴ്സിൻ്റെ അവസാന വർഷത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. എല്ലാ വർഷവും പരമാവധി 125 വിദ്യാർഥികളെയാണ് ബാങ്ക് തിരഞ്ഞെടുക്കുന്നത്. അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലോ ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം നടക്കും. തിരഞ്ഞെടുത്ത വിദ്യാർഥികളുടെ പേരുകൾ ഫെബ്രുവരിയിലോ മാർച്ചിലോ പ്രഖ്യാപിക്കും.


samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

ദേശീയം India's Incomparable Indiraji : Mullappally Ramachandran
Thankachan Vaidyar 2