ക്രെഡിറ്റ് കാര്‍ഡ് നയങ്ങളില്‍ മാറ്റം വരുത്തി ബാങ്കുകള്‍

ക്രെഡിറ്റ് കാര്‍ഡ് നയങ്ങളില്‍ മാറ്റം വരുത്തി ബാങ്കുകള്‍
ക്രെഡിറ്റ് കാര്‍ഡ് നയങ്ങളില്‍ മാറ്റം വരുത്തി ബാങ്കുകള്‍
Share  
2024 Oct 15, 06:20 PM
VASTHU
MANNAN
laureal

രാജ്യത്ത് ചെലവിന് അനുസരിച്ച്‌ ആളുകളുടെ വരുമാനം വര്‍ധിക്കുന്നില്ലെന്നത് ഒരു വസ്തുത ആണ്. പണപ്പെരുപ്പം കൂടി കണക്കിലെടുക്കുമ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പലരും പെടാപ്പാട് പെടുന്നു.ഇവിടെ പലര്‍ക്കും ഒരു ആശ്വാസം ധനകാര്യ സ്ഥാപനങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ആണ്. സത്യത്തില്‍ ഇതൊരു വായ്പ ആണെങ്കിലും, സൂക്ഷിച്ച്‌ കൈകാര്യം ചെയ്താല്‍ പലിശ രഹിതമായി ലഭിക്കുന്ന വായ്പ ആണിത്.


വിവിധ ബാങ്ക് കാര്‍ഡുകളിലെ ആനുകൂല്യങ്ങള്‍ കണ്ട് കാര്‍ഡുകള്‍ സ്വന്തമാക്കിയവര്‍ ആണ് പലരും. എന്നാല്‍ ഇത്തരം കാര്‍ഡുകള്‍ അധികം വൈകാതെ ബാധ്യതയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രമുഖ ക്രെഡിറ്റ് കാര്‍ഡ് വിതരണക്കാരായ എസ്ബിഐ കാര്‍ഡ്, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്സി ബാങ്ക് എന്നിവയില്‍ നിന്നുള്ള സമീപകാല അപ്ഡേറ്റുകള്‍ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ ബാധിച്ചേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.


ഫീസ് ഘടനകള്‍, റിവാര്‍ഡ് പ്രോഗ്രാമുകള്‍ അടുക്കം പരിഷ്‌കരിക്കുന്ന തിരക്കിലാണ് ബാങ്കുകകള്‍. ഈ പരിഷ്‌കാരങ്ങള്‍ വരും മാസങ്ങളില്‍ പ്രാബല്യത്തില്‍ വരും എന്നതും ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച്‌ മെസേജുകള്‍ ബാങ്കുകള്‍ ഉപയോക്താക്കള്‍ക്കു അയച്ചു തുടങ്ങിയിട്ടുണ്ട്. പ്രധാന മാറ്റങ്ങള്‍ അറിയാം.



ഐസിഐസിഐ ബാങ്ക്

2024 നവംബര്‍ 15 മുതല്‍ ഐസിഐസിഐ ബാങ്കിന്റെ വിവിധ ക്രെഡിറ്റ് കാര്‍ഡുകളിലുടനീളം പുതുക്കിയ ഫീസ് ഘടന പ്രബല്യത്തില്‍ വരും. ഇനി മുതല്‍ കാര്‍ഡ് ഉപയോഗിച്ചു നടത്തുന്ന സര്‍ക്കാര്‍ ഇടപാടുകള്‍ക്കു റിവാര്‍ഡ് പോയിന്റുകള്‍ ഒന്നും തന്നെ ലഭിക്കില്ല. പ്രതിമാസം 1,00,000 രൂപയ്ക്ക് മുകളിലുള്ള ചെലവുകള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കുന്നതിനുള്ള പരിധിയും ശ്രദ്ധേയമായ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.


50,000 രൂപയില്‍ കൂടുതലുള്ള യൂട്ടിലിറ്റി പേയ്മെന്റുകള്‍ക്കും, 10,000 രൂപയില്‍ കൂടുതലുള്ള ഇന്ധന ഇടപാടുകള്‍ക്കും 1% ഫീസ് ബാധകമാകും. അതേസമയം വാര്‍ഷിക ഫീസ് റിവേഴ്സലിന്റെ പരിധി 15 ലക്ഷത്തില്‍ നിന്ന് 10 ലക്ഷമായി താഴ്ത്തിയിട്ടുണ്ട്. വാടകകള്‍, വിദ്യാഭ്യാസ ചെലവുകള്‍ എന്നിവ ഈ കണക്കുകൂട്ടലുകളില്‍ നിന്ന് ഒഴിവാക്കി എന്നതും ശ്രദ്ധിക്കണം. ലേറ്റ് പേയ്മെന്റ് ഫീസും ബാങ്ക് പുനഃക്രമീകരിച്ചിട്ടുണ്ട്. കുടിശികയുള്ള തുകകളുടെ അടിസ്ഥാനത്തില്‍ ചാര്‍ജുകള്‍ വ്യത്യാസപ്പെടും.


എസ്ബിഐ കാര്‍ഡ്

2024 നവംബര്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡിന്റെ പുതിയ നയങ്ങള്‍ക്ക് സാധുതയുണ്ടാകും. സുരക്ഷിതമല്ലാത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പ്രതിമാസം 3.75% ആയി ഫിനാന്‍സ് ചാര്‍ജുകള്‍ വര്‍ധിക്കും. 50,000 രൂപയില്‍ കൂടുതലുള്ള യൂട്ടിലിറ്റി പേയ്മെന്റുകള്‍ക്ക് 2024 ഡിസംബര്‍ 1 മുതല്‍ പുതിയ 1% ഫീസ് ഈടാക്കും.


വൈദ്യുതി, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ പോലുള്ള അവശ്യ പേയ്മെന്റുകള്‍ക്കും മുകളില്‍ പറഞ്ഞ ഫീസ് ബാധകമാണ് എന്നു ശ്രദ്ധിക്കണം. വൈദ്യുതി ബില്‍ പേയ്മെന്റുകള്‍ ഉള്‍പ്പെടെയുള്ള ചില ഇടപാടുകള്‍ക്കായി ബാങ്ക് അതിന്റെ വിലനിര്‍ണയ ഘടനയും ക്രമീകരിച്ചിട്ടുണ്ട്.


എച്ച്‌ഡിഎഫ്സി ബാങ്ക്

2024 ഒക്ടോബര്‍ 1 മുതല്‍ ബാങ്കിന്റെ ചില പരിഷ്‌കാരങ്ങള്‍ക്കു പ്രഖല്യമുണ്ട്. ലോയല്‍റ്റി പ്രോഗ്രാമിലാണ് പ്രധാന മാറ്റം. ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള റിവാര്‍ഡ് പോയിന്റുകള്‍ ഒരു കലണ്ടര്‍ പാദത്തില്‍ ഒരു ഉല്‍പ്പന്നമാക്കി പരിമിതപ്പെടുത്തിയതും, തനിഷ്‌ക് വൗച്ചര്‍ റിഡംപ്ഷന്‍ ഒരു പാദത്തില്‍ 50,000 പോയിന്റായി പരിമിതപ്പെടുത്തുന്നതും പ്രധാന മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ അപ്ഡേറ്റുകള്‍ ഇന്‍ഫിനിയ, ഇന്‍ഫിനിയ മെറ്റല്‍ കാര്‍ഡുകള്‍ക്ക് പ്രത്യേകം ബാധകമാണ്. 2024 ഓഗസ്റ്റ് 1 മുതല്‍ 50,000 രൂപയില്‍ കൂടുതലുള്ള യൂട്ടിലിറ്റി ഇടപാടുകള്‍ക്ക് 1% ഫീസ് ഈടാക്കുമെന്നും ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2