പി എം ഇന്റേണ്‍ഷിപ്പ് പദ്ധതി; ഒരുദിവസത്തിനകം രജിസ്റ്റര്‍ ചെയ്തത് ഒന്നര ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍

പി എം ഇന്റേണ്‍ഷിപ്പ് പദ്ധതി; ഒരുദിവസത്തിനകം രജിസ്റ്റര്‍ ചെയ്തത് ഒന്നര ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍
പി എം ഇന്റേണ്‍ഷിപ്പ് പദ്ധതി; ഒരുദിവസത്തിനകം രജിസ്റ്റര്‍ ചെയ്തത് ഒന്നര ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍
Share  
2024 Oct 14, 01:30 PM
VASTHU
MANNAN

ലോഞ്ച് ചെയ്ത് ഒരു ദിവസത്തിനകം പി എം ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ രജിസ്റ്റർ ചെയ്തത് ഒന്നര ലക്ഷത്തോളം ഉദ്യോഗാർത്ഥികള്‍.പ്രധാനമന്ത്രിയുടെ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യാ ടുഡേയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി ഈ വർഷത്തെ ബജറ്റില്‍ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പദ്ധതിക്കാണ് തുടങ്ങി ഒരു ദിവസത്തിനകം ഇത്രയേറെ ഉദ്യോഗാർത്ഥികള്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്.


ഇതുവരെ 193 കമ്പനികളാണ് പദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ് വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ജൂബിലന്റ് ഫുഡ്‌വർക്സ്, മാരുതി സുസുകി ഇന്ത്യ, എല്‍ & ടി, മുത്തൂറ്റ് ഫിനാൻസ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ നിരവധി കമ്പനികള്‍ നിലവില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തെ എല്ലാ മേഖലകളില്‍ നിന്നുമുള്ള കമ്പനികള്‍ ഉണ്ട് എന്നതിനാല്‍ ഇന്റേണ്‍ഷിപ്പ് ലഭിക്കാൻ ഉദ്യോഗാർത്ഥികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല.


മാനേജ്‌മന്റ്, പ്രൊഡക്‌ഷൻ, മെയിന്റനൻസ്, സലെസ് തുടങ്ങിയ നിരവധി മേഖലകളിലാണ് ഇന്റേണ്‍ഷിപ്പിന് അവസരമൊരുങ്ങുക. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 737 ജില്ലകളില്‍ ഈ പദ്ധതി വഴി ഇന്റേണ്‍ഷിപ്പുകള്‍ക്ക് അവസരമൊരുങ്ങും.


തൊഴിലില്ലായ്മ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി നിർമല സീതാരാമൻ പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചത്. പ്രമുഖ കമ്പനികളെല്ലാം പദ്ധതിയില്‍ പങ്കാളികളാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. രാജ്യത്തെ യുവതീയുവാക്കള്‍ക്കിടയില്‍ പ്രവൃത്തിപരിചയത്തിനും, അതുവഴി തൊഴില്‍ ലഭിക്കാനും സഹായിക്കുന്ന ഈ പദ്ധതിയെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യത്തെ യുവജനത കാണുന്നത്.

samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

ദേശീയം India's Incomparable Indiraji : Mullappally Ramachandran
Thankachan Vaidyar 2