ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ ഗുരുതര' വിഭാഗത്തില്‍. 105ാം റാങ്കിലാണ് ഇന്ത്യയുള്ളത്. 127 രാജ്യങ്ങളിലെ പട്ടിണിയുടെ അളവും മറ്റു കാര്യങ്ങളും മനസ്സിലാക്കാനായി അന്താരാഷ്ട്ര മനുഷ്യാവാകാശ സംഘടനകള്‍ ഉപയോഗിക്കുന്നതാണ് ഈ സൂചിക.പോഷകാഹാരക്കുറവ്, ശിശുമരണം തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തുന്നത്.
ഇന്ത്യയെ കൂടാതെ 41 രാജ്യങ്ങളും ഗുരുതര വിഭാഗത്തിലാണ്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവയും ഗുരുതര വിഭാഗത്തിലാണ്. അതേസമയം അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവ 'മിതമായ' വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.
ഇന്ത്യക്ക് 27.3 സ്‌കോറാണ് നല്‍കിയിട്ടുള്ളത്. നാല് ഘടകങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ ജനസംഖ്യയുടെ 13.7 ശതമാനവും പോഷകാഹാരക്കുറവുള്ളവരാണെന്നും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ 35.5 ശതമാനം പേര്‍ക്കും വളര്‍ച്ച മുരടിപ്പുണ്ടെന്നും 2.9 ശതമാനം പേരും അഞ്ച് വയസ്സിന് മുമ്പ് മരണപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group