IRCTC Jobs: പരീക്ഷാ പേടി വേണ്ട, റെയില്‍വേ തരും ജോലി; 2 ലക്ഷം വരെ ശമ്പളം വാങ്ങാം

IRCTC Jobs: പരീക്ഷാ പേടി വേണ്ട, റെയില്‍വേ തരും ജോലി; 2 ലക്ഷം വരെ ശമ്പളം വാങ്ങാം
IRCTC Jobs: പരീക്ഷാ പേടി വേണ്ട, റെയില്‍വേ തരും ജോലി; 2 ലക്ഷം വരെ ശമ്പളം വാങ്ങാം
Share  
2024 Oct 11, 12:01 PM
VASTHU
MANNAN
laureal

ഒരു ജോലി തേടുമ്പോള്‍ നമ്മള്‍ തോറ്റ് പോകുമെന്ന് പേടിക്കുന്നത് പലപ്പോഴും പരീക്ഷകളിലാണ്. എന്നാല്‍ ആ പേടി ഇനി വേണ്ട.പരീക്ഷ എഴുതാതെ തന്നെ റെയില്‍വേയില്‍ ജോലികിട്ടാൻ (IRCTC Jobs 2024) ഇതാ സുവർണാവസരം. ഇന്ത്യൻ റെയില്‍വേ കാറ്ററിംഗ് ആൻ്റ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അസിസ്റ്റൻ്റ് ജനറല്‍ മാനേജർ (എജിഎം), ഡെപ്യൂട്ടി ജനറല്‍ മാനേജർ (ഡിജിഎം), ഡെപ്യൂട്ടി ജനറല്‍ മാനേജർ (ഫിനാൻസ്) എന്നിവയുള്‍പ്പെടെ വിവിധ മാനേജർ തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.


ഇന്ത്യൻ റെയില്‍വേയിലെ സർക്കാർ ജോലികളില്‍ താല്‍പ്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഈ റിക്രൂട്ട്‌മെൻ്റ് ഡ്രൈവ് മികച്ച അവസരമാണ് ഒരുക്കുന്നത്. ഈ തസ്കകളിലേക്ക് എഴുത്തുപരീക്ഷ ആവശ്യമില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ പ്രതിമാസം 2,00,000 രൂപ വരെ ശമ്പളമാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്.

2024 നവംബർ ആറാണ് അപേക്ഷിക്കേണ്ട അവസാന തീയതി. പരമാവധി പ്രായപരിധി 55 വയസ്സാണ്. കൂടാതെ അഭിമുഖത്തിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാവും ജോലിയിലേക്ക് തിരഞ്ഞെടുക്കുക. എജിഎം/ഡിജിഎം: 15,600 മുതല്‍ 39,100 രൂപ വരെയാണ് ശമ്പളം. എന്നാല്‍ ഡിജിഎം (ഫിനാൻസ്) തസ്തികയിലേക്ക് 70,000 മുതല്‍ 2,00,000 രൂപ വരെയാണ് ശമ്ബളം ലഭിക്കുക. താല്‍പ്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ലൈനായോ ഇമെയില്‍ വഴിയോ സമയപരിധിക്കുള്ളില്‍ അപേക്ഷ സമർപ്പിക്കുക.


പൂരിപ്പിച്ച അപേക്ഷ, ആവശ്യമായ രേഖകള്‍ (വിജിലൻസ് ഹിസ്റ്ററി, ഡിഎആർ ക്ലിയറൻസ്, കഴിഞ്ഞ മൂന്ന് വർഷത്തെ എപിഎആർ ഉള്‍പ്പെടെ) സഹിതം റെയില്‍വേ ബോർഡിന് അയയ്ക്കേണ്ടതാണ്. കൂടാതെ, അപേക്ഷയുടെ സ്കാൻ ചെയ്ത ഒരു പകർപ്പ് 2024 നവംബർ ആറിനകം deputation@irctc.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കും അയക്കുക.


അപേക്ഷിക്കാൻ ആവശ്യമായ രേഖകള്‍


10ാം ക്ലാസ് സർട്ടിഫിക്കറ്റ്/ജനന തീയതി സർട്ടിഫിക്കറ്റ്.


12-ാം ക്ലാസ് സർട്ടിഫിക്കറ്റ്

സ്പെഷ്യലൈസേഷൻ/സ്ട്രീം, മാർക്ക്ഷീറ്റ് എന്നിവയുള്ള ഡിഗ്രി സർട്ടിഫിക്കറ്റ്.


സ്പെഷ്യലൈസേഷൻ/സ്ട്രീം, മാർക്ക്ഷീറ്റ് എന്നിവയോടുകൂടിയ ബിരുദാനന്തര ബിരുദം/പിജി ഡിപ്ലോമ സർട്ടിഫിക്കറ്റ്.


നിയമന കത്ത്, ജോയിനിംഗ് ഓർഡർ, നിലവിലെ സ്ഥാപനത്തിൻ്റെ അവസാന മൂന്ന് മാസത്തെ സാലറി സ്ലിപ്പ്.


കഴിഞ്ഞ നാല് വർഷത്തെ APARS/ACR/അപ്രൈസല്‍ റിപ്പോർട്ടുകളുടെ പകർപ്പുകള്‍.


മുൻ ഓർഗനൈസേഷനുകള്‍ നല്‍കിയ അനുഭവ സർട്ടിഫിക്കറ്റ്/സേവന സർട്ടിഫിക്കറ്റ്/ റിലീവിംഗ് ഓർഡറുകള്‍.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2