മംഗളൂരു മേഖലയ്ക്കായി ഏക റെയിൽവേ സോൺ
 ആസൂത്രണം ചെയ്യാൻ കേന്ദ്രനിർദേശം പാലക്കാട്‌ റെയിൽവേ ഡിവിഷന്‍ വീണ്ടും വെട്ടിമുറിക്കും ; കേരളത്തിന്റെ റെയിൽവേ വികസനത്തെ
 പിന്നോട്ടടിക്കുന്ന നീക്കം

മംഗളൂരു മേഖലയ്ക്കായി ഏക റെയിൽവേ സോൺ
 ആസൂത്രണം ചെയ്യാൻ കേന്ദ്രനിർദേശം പാലക്കാട്‌ റെയിൽവേ ഡിവിഷന്‍ വീണ്ടും വെട്ടിമുറിക്കും ; കേരളത്തിന്റെ റെയിൽവേ വികസനത്തെ
 പിന്നോട്ടടിക്കുന്ന നീക്കം
മംഗളൂരു മേഖലയ്ക്കായി ഏക റെയിൽവേ സോൺ
 ആസൂത്രണം ചെയ്യാൻ കേന്ദ്രനിർദേശം പാലക്കാട്‌ റെയിൽവേ ഡിവിഷന്‍ വീണ്ടും വെട്ടിമുറിക്കും ; കേരളത്തിന്റെ റെയിൽവേ വികസനത്തെ
 പിന്നോട്ടടിക്കുന്ന നീക്കം
Share  
2024 Jul 18, 05:09 PM
VASTHU
MANNAN
laureal

മംഗളൂരു മേഖലയ്ക്കായി

ഏക റെയിൽവേ സോൺ

ആസൂത്രണം ചെയ്യാൻ

കേന്ദ്രനിർദേശം.

പാലക്കാട്‌ റെയിൽവേ ഡിവിഷന്‍ വീണ്ടും വെട്ടിമുറിക്കും ; കേരളത്തിന്റെ റെയിൽവേ വികസനത്തെ പിന്നോട്ടടിക്കുന്ന നീക്കം 

മംഗളൂരു മേഖലയ്ക്കായി ഏക റെയിൽവേ സോൺ ആസൂത്രണം ചെയ്യാൻ കേന്ദ്രനിർദേശം

പാലക്കാട്‌ റെയിൽവേ ഡിവിഷന്‍ വീണ്ടും വെട്ടിമുറിക്കും ; കേരളത്തിന്റെ റെയിൽവേ വികസനത്തെ പിന്നോട്ടടിക്കുന്ന നീക്കം,

പാലക്കാട്‌ ഡിവിഷനെ ഇല്ലാതാക്കാൻ ദീർഘകാലമായി ബിജെപി നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയിലാണ്‌ നടപടി. മംഗളൂരു, കോയമ്പത്തൂർ ഡിവിഷനുകൾ രൂപീകരിക്കാനാണ്‌ പദ്ധതി.

കേരളമുയർത്തുന്ന കടുത്ത ചെറുത്തുനിൽപ്പുകാരണമാണ്‌ ഇതുവരെ നടക്കാതിരുന്നത്‌. 2007ൽ പാലക്കാട്‌ ഡിവിഷനെ വിഭജിച്ചാണ്‌ സേലം ഡിവിഷൻ രൂപികരിച്ചത്‌. പാലക്കാട്‌ ഡിവിഷൻ ഇല്ലാതാകുന്നത്‌ കേരളത്തിന്റെ റെയിൽവെ വികസനത്തിന്‌ കനത്ത തിരിച്ചടിയാകും. സതേൺ റെയിൽവെ ജനറൽ മാനേജർ ആർ എൻ സിങ്‌, സൗത്ത്‌ വെസ്‌റ്റേൺ ജനറൽ മാനേജർ അരവിന്ദ് ശ്രീവാസ്തവ, കൊങ്കൺ റെയിൽവേ ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ സന്തോഷ് കുമാർ ഝാ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.


കേരളത്തെ തെറ്റിദ്ധരിപ്പിച്ച്‌ റെയിൽവേ


മംഗളൂരു ഡിവിഷൻ രൂപീകരിക്കുകയോ ഈ മേഖല കേരളത്തിന്‌ പുറത്തുള്ള മറ്റൊരു ഡിവിഷനിലേക്ക്‌ മാറ്റുകയോ ചെയ്യുന്നതിന്‌ ഔദ്യോഗിക നടപടികൾ തുടങ്ങിയതോടെ ദക്ഷിണ റെയിൽവേ നിഷേധിക്കുന്നത്‌ മെയ്‌ 13 ന്‌ ഇറക്കിയ വാർത്താകുറിപ്പ്‌. പാലക്കാട്‌ ഡിവിഷൻ പൂട്ടുന്നുവെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്നും അങ്ങനെയൊരു നീക്കമില്ലെന്നും റെയിൽവേ അറിയിച്ചിരുന്നു. 


പാലക്കാട്‌ ഡിവിഷനിലെ പ്രധാനഭാഗം ഉൾപ്പെടുത്തിയാലേ മംഗളൂരു ഡിവിഷൻ രൂപീകരിക്കാനാവുകയുള്ളു, മംഗളൂരു മറ്റൊരു ഡിവിഷനിലേക്ക്‌ മാറ്റിയാലും പാലക്കാട്‌ ഡിവിഷനെ ദോഷകരമായി ബാധിക്കും. പാലക്കാട്‌ ഡിവിഷനിലെ ഏറ്റവും വരുമാനമുള്ള സ്‌റ്റേഷനുകളിലൊന്നാണ്‌ മംഗളൂരു. 

കേരളത്തിലുള്ള ഡിവിഷനു കീഴിൽനിന്ന്‌ മംഗളൂരുവിനെ മാറ്റണമെന്നത്‌ ബിജെപിയുടെ അജൻഡയുമാണ്‌.

സംസ്ഥാന സർക്കാരും വിവിധ സംഘടനകളും റെയിൽവേയുടെ നീക്കത്തിനെതിരെ രംഗത്തെത്തിയപ്പോഴാണ്‌ വാർത്ത നിഷേധിച്ച്‌ റെയിൽവേ രംഗത്തെത്തിയത്‌. 


പാലക്കാട്‌ ഡിവിഷനെ ബാധിക്കുന്ന ഒരു തീരുമാനവുമുണ്ടാകില്ലെന്നും അത്തരം വാർത്തകളെല്ലാം കെട്ടുകഥകൾ ആണെന്നുമായിരുന്നു റെയിൽവെയുടെ വിശദീകരണം.

റെയിൽ മന്ത്രി വി സോമണ്ണയുടെ മുൻകൈയിൽ ബുധനാഴ്‌ച മംഗളൂരുവിൽ ചേർന്ന യോഗത്തിൽ പ്രധാനപ്പെട്ട ഒരജണ്ട മംഗളൂരു റെയിൽ മേഖലയുടെ വികസനം ആയിരുന്നു.

ഒന്നുകിൽ പുതിയ ഡിവിഷൻ അല്ലെങ്കിൽ പാലക്കാടുനിന്ന്‌ മറ്റൊരു ഡിവിഷനിലേക്ക്‌ മാറ്റൽ എന്നാണ്‌ ധാരണ. 

ഈയാഴ്‌ച അന്തിമ തീരുമാനമുണ്ടായേക്കും.വരുമാനത്തിന്റെ പേരിൽ കോയമ്പത്തൂർ കേന്ദ്രമാക്കിയും മംഗലാപുരം കേന്ദ്രമാക്കിയും ഡിവിഷൻ രൂപീകരണമെന്ന ആശയം വളരെ നേരത്തെയുള്ളതാണ്‌. 

പാലക്കാടുനിന്ന്‌ 588 കി.മീ. ലൈൻ കൂട്ടിച്ചേർത്ത്‌ സേലം ഡിവിഷൻ രൂപീകരിക്കാൻ ശ്രമം നടന്നപ്പോഴും അതുസംബന്ധിച്ച വാർത്തകൾ ആദ്യം റെയിൽവെ കേന്ദ്രങ്ങൾ നിഷേധിച്ചിരുന്നു, താമസിയാതെ ഡിവിഷൻ പ്രഖ്യാപനം വരികയായിരുന്നു.( കടപ്പാട് :ദേശാഭിമാനി )


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2