മോദി തരംഗം’; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എക്സിൽ 100 മില്യൺ ഫോളോവേഴ്‌സ്
Share
മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്സിൽ (ട്വിറ്ററിന്റെ പുതിയ രൂപം- X) ഏറ്റവുമധികം ജനപിന്തുണയുള്ള ആഗോളനേതാവെന്ന നേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറ്റവുമധികം X യൂസേഴ്സ് ഫോളോ ചെയ്യുന്ന ആഗോളനേതാവെന്ന ഖ്യാതിയാണ് മോദി സ്വന്തമാക്കിയത്.
ഇതോടെ എക്സിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുടരുന്നത് 100 മില്യൺ ഫോളോവേഴ്സാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡനേക്കാളും (38.1 മില്യൺ), ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിനേക്കാളും (11.2 മില്യൺ) ഫ്രാൻസീസ് മാർപാപ്പയേക്കാളും (18.5 മില്യൺ) ബഹുദൂരം മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 2009ലാണ് മോദി എക്സ് അക്കൗണ്ട് എടുത്തത്.
188.7 ദശലക്ഷം ഫോളോവേഴ്‌സുള്ള എലോൺ മസ്‌കാണ് പട്ടികയിൽ ഒന്നാമത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group