ന്യൂദല്‍ഹി: സാധാരണക്കാര്‍ക്ക് അനുഗ്രഹമായി ബിഎസ് എന്‍എല്‍ കൈപൊള്ളാത്ത പ്രീപെയ് ഡ് പ്ലാന്‍ അവതരിപ്പിച്ചു.
വെറും 107 രൂപയ്‌ക്ക് 35 ദിവസത്തെ വാലിഡിറ്റിനല്കുന്നതാണ് ഈ റീച്ചാര്‍ജ് പ്ലാന്‍. മിനിമം രീതിയില്‍ വോയ് സ് കോളും ഡേറ്റ ഉപയോഗവും ഉള്ളവര്‍ക്ക് ഈ പ്ലാന്‍ അനുഗ്രഹമാകും. 4ജി ആണ് നല്‍കുന്നത്.
പണമുള്ളവരും 5ജിയുടെ ഉയര്‍ന്ന ഫീച്ചറുകള്‍ ആസ്വദിക്കുകയും ചെയ്യേണ്ടവര്‍ കൂടുതല്‍ പണം മുടക്കി അത് ആസ്വദിക്കട്ടെ, സാധാരണക്കാര്‍, പരിമിതമായ വോയ്സ് കാളും ഡേറ്റയും വേണ്ടവര്‍ ബിഎസ് എന്‍എലിലേക്ക് തിരിയട്ടെ എന്നതാണ് സര്‍ക്കാര്‍ നയം.
വീഡിയോ ഉപഭോഗത്തിനുള്ള താല്‍പര്യം ഉപഭോക്താക്കളില്‍ വര്‍ധിച്ചതോടെ കൈപൊള്ളുന്ന 5ജി പ്ലാനുകള്‍ മറ്റ് ടെലികോം കമ്പനികള്‍ അവതരിപ്പിക്കുമ്പോഴാണ് കൈ പൊള്ളാത്ത പ്ലാനുമായി ബിഎസ് എന്‍എല്‍ എത്തുന്നത്. ജിയോയും എയര്‍ടെല്ലും വൊഡഫോണും വിട്ട് നിരവധി പേര്‍ പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിലേക്ക് മാറുകയാണ്. എയര്‍ടെല്‍, ജിയോ, വൊഡഫോണ്‍ എന്നീ കമ്പനികള്‍ ശരാശരി 15 ശതമാനത്തിന്റെ വര്‍ധനയാണ് റീചാര്‍ജ്ജ് പ്ലാനില്‍ വരുത്തിയത്. ഇത് അവസരമായി കണ്ട് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ചെലവ് കുറച്ച് റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് വരികയാണ് ബിഎസ്എന്‍എല്‍.
മറ്റു കമ്പനികളുടെ സമാനമായ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ് കുറവാണ് ബിഎസ് എന്‍എല്‍ പ്ലാനിന് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 35 ദിവസം കാലാവധിയുള്ള പ്ലാനാണ് 107 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍.
ഏതു നെറ്റ് വര്‍ക്കിലേക്കും 200 മിനിറ്റ് വോയ്‌സ് കോളിങ്, 2ജിബി ഡേറ്റ എന്നിവയാണ് മറ്റു പ്രത്യേകതകള്‍
ജിയോയ്‌ക്ക് പിന്നാലെ എയര്‍ടെലും: നിരക്ക് 20 ശതമാനം വര്‍ധിപ്പിച്ചു
പുതുക്കിയ താരിഫ് നിരക്ക് ജൂലൈ മൂന്നിന് നിലവില്‍ വരും
ന്യൂദല്‍ഹി: ജിയോയ്‌ക്ക് പിന്നാലെ താരിഫ് നിരക്ക് വര്‍ധിപ്പിച്ച് രാജ്യത്തെ രണ്ടാമത്തെ ടെലികോം കമ്പനിയായ എയര്‍ടെല്‍. പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്‌ഡ് പ്ലാനുകളില്‍ 10 മുതല്‍ 20 ശതമാനം വരെയാണ് താരിഫ് നിരക്ക് വര്‍ധിപ്പിച്ചത്.
പുതുക്കിയ താരിഫ് നിരക്ക് ജൂലൈ മൂന്നിന് നിലവില്‍ വരും.
പത്താമത് സ്‌പെക്‌ട്രം ലേലത്തിന് തൊട്ടുപിന്നാലെയാണ് മൊബൈല്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള മൊബൈല്‍ താരിഫ് വര്‍ധന. രണ്ടര വർഷത്തിനിടെയുള്ള ആദ്യത്തെ വര്‍ധിപ്പിക്കലാണിത്.
പ്രതിദിനം 70 പൈസയില്‍ താഴെ മാത്രമാണ് വര്‍ധനയെന്ന് എയര്‍ടെല്‍ അറിയിച്ചു.
നേരിയ വര്‍ധന ഉപഭോക്താക്കളുടെ ബജറ്റിനെ കാര്യമായി ബാധിക്കില്ല. സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 300 രൂപയില്‍ അധികമായി വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും എയര്‍ടൈല്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി.
അണ്‍ലിമിറ്റഡ് വോയ്‌സ് പ്ലാനുകളില്‍ ഏകദേശം 11 ശതമാനമാണ് താരിഫ് വര്‍ധന.
ഇത് അനുസരിച്ച് നിരക്ക് 179 രൂപയില്‍ നിന്നും 199 രൂപയായി.
455 രൂപയുള്ളത് 509 രൂപയായും വര്‍ധിച്ചു.
1799 രൂപയുള്ള പ്ലാനുകള്‍ക്ക് 1999 രൂപയായും വര്‍ധിച്ചതായും എയര്‍ടെല്‍ അറിയിച്ചു.
199 രൂപയുടെ കിടിലൻ പ്ലാനുകൾ…!; ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ അവതരിപ്പിക്കുന്ന ആകർഷകമായ ഓഫറുകളിതാ….
ആകർഷകമായ നിരവധി ഓഫറുകളാണ് ടെലികോം ഓപ്പറേറ്റർമാർ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് പ്രയോജനപ്പെടും വിധം 199 രൂപയുടെ റീചാർജ് പെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ നാല് ടെലികോം ഓപ്പറേറ്റർമാർ എത്തിയിരിക്കുകയാണ്. 200 രൂപയിൽ കൂടുതൽ മൊബൈൽ റീചാർജിംഗിന് മുടക്കാൻ താത്പര്യമില്ലാത്ത ഉപയോക്താക്കൾക്ക് ഇത് ഉപകാരപ്രദമാകുന്നത്. സെക്കൻഡ് സിം പ്ലാനായും ഇത് ഉപയോഗിക്കാവുന്നതാണ്. ഓരോ ടെലികോം ഓപ്പറേറ്റർമാരും ഏതെല്ലാം പ്ലാനുകളാണ് നൽകിയിരിക്കുന്നതെന്ന് നോക്കാം…..
ബിഎസ്എൻഎൽ (199 രൂപയുടെ പ്ലാൻ)
ബിഎസ്എൻഎലിന്റെ 199 രൂപയുടെ പ്ലാൻ 30 ദിവസത്തെ സേവന വാലിഡിറ്റിയോട് കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 2ജിബി പ്രതിദിന ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നു.
ഭാരതി എയർടെൽ (199 രൂപയുടെ പ്ലാൻ)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group