‘കൃഷ്ണാ, ഗുരുവായൂരപ്പാ, ഭഗവാനേ...’ വിളിയോടെ സുരേഷ് ഗോപി പീഠത്തിനരികെ; മലയാളത്തിൽ സത്യപ്രതിജ്ഞ
ന്യൂഡൽഹി∙ പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് പീഠത്തിലേക്കു കയറും മുൻപ് ഭഗവാന്റെ നാമം ജപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സത്യപ്രതിജ്ഞയിലേക്കു കടക്കും മുൻപ് അദ്ദേഹം ‘കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ’ എന്നു ചൊല്ലിക്കൊണ്ടാണ് പീഠത്തിന് അരികിലേക്ക് എത്തിയത്. തുടർന്ന് സത്യപ്രതിജ്ഞ ചെയ്തു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും വിജയിച്ച ഏക ബിജെപി അംഗമാണ് സുരേഷ് ഗോപി. മലയാളത്തിൽ ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്കു ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി തൊഴുതാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്.
ലോക്സഭയിൽ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുകയാണ്. കേന്ദ്രമന്ത്രി എന്ന നിലയിലാണ് സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ ആദ്യമേ നടന്നത്. കേരളത്തിൽ നിന്നുള്ള മറ്റ് എംപിമാരുടെ സത്യപ്രതിജ്ഞ വൈകുന്നേരം നാലു മണിയോടെയാകും നടക്കുക.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group