"നർമദാ ബചാവോ ആന്തോളൻ "
സമരത്തിന് ഐക്യദാർഢ്യം
ചോമ്പാല : കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി "നർമദാ ബചാവോ ആന്തോളൻ " സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനകീയ സദസ്സ് സംഘടിപ്പിച്ചു.
35 വർഷമായി തുടർ സമരം നടത്തുകയും കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് ഇതേവരെ ശാശ്വത പരിഹാരം ലഭിക്കാത്തതിനാലും "നർമദ ബചാവോ ആന്തോളൻ " നേതാവ് ശ്രീമതി.മേധാ പട്കർ ജൂൺ 15 മുതൽ നടത്തിവരുന്ന നിരാഹാര സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സെൻട്രൽ മുക്കാളിയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി ജനകീയ സദസ്സ് സംഘടിപ്പിച്ചു.
സമരസമിതി അഴിയൂർ യൂനിറ്റ് കൺവീനർ ശ്രീ. ഷുഹൈബ് കൈതാൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സമരസമിതി അഴിയൂർ മേഖല കൺവീനർ ശ്രീ. ബാലകൃഷ്ണൻ പാമ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി സംസ്ഥാന കമ്മിറ്റി അംഗം ശ്രീ.ടി.സി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
കൂടിയിറക്കപ്പെട്ട മൂന്ന് ലക്ഷത്തോളം ആദിവാസി ജനവിഭാഗമുൾപ്പടെയുള്ളവർക്ക് സർക്കാർ ഇതേവരെ പകരം സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്നും ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും വ്യത്യസ്ഥ സംഘടനകൾ സമരരംഗത്താണെന്നും സർക്കാരിന് കുടിയിറക്കപ്പെട്ടവരുടെ മുന്നിൽ മുട്ടുമടക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഐക്യദാർഢ്യ സംഗമത്തിന് സർവ്വശ്രീ.രാജൻ തീർത്ഥം, നസീർ വീരോളി , പി.കെ കോയ മാസ്റ്റർ, സ്മിത സരയു, രമ കുനിയിൽ, ബാലകൃഷ്ണൻ വണ്ണാറത്ത് എന്നിവർ ആശംസ നേർന്നു സംസാരിച്ചു. സമരസമിതി വനിതാ കമ്മിറ്റി അംഗം ശ്രീമതി സജ്ന സി.കെ.നന്ദി പ്രകാശിപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group