മ​ണി​പ്പൂ​രി​ൽ സം​ഘ​ർ​ഷം രൂ​ക്ഷം; എ​ഴു​പ​തോ​ളം വീ​ടു​ക​ൾ​ക്ക് തീ​വെ​ച്ചു

മ​ണി​പ്പൂ​രി​ൽ സം​ഘ​ർ​ഷം രൂ​ക്ഷം; എ​ഴു​പ​തോ​ളം വീ​ടു​ക​ൾ​ക്ക് തീ​വെ​ച്ചു
മ​ണി​പ്പൂ​രി​ൽ സം​ഘ​ർ​ഷം രൂ​ക്ഷം; എ​ഴു​പ​തോ​ളം വീ​ടു​ക​ൾ​ക്ക് തീ​വെ​ച്ചു
Share  
2024 Jun 09, 11:54 AM
vasthu
samudra
ayur
samudra
ayur
laureal garden
AIMIഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്നു. ജി​രി​ബം ജി​ല്ല​യി​ൽ തീ​വ്ര​വാ​ദി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​ർ എ​ഴു​പ​തോ​ളം വീ​ടു​ക​ൾ​ക്കും ര​ണ്ട് പൊ​ലീ​സ് ഔ​ട്ട്പോ​സ്റ്റു​ക​ൾ​ക്കും ഒ​രു ഫോ​റ​സ്റ്റ് ഒാ​ഫി​സി​നും തീ​വെ​ച്ചു. ജി​രി മു​ഖ്, ചോ​ട്ടോ ബെ​ക്ര ഔ​ട്ട്‌​പോ​സ്റ്റു​ക​ളും ഗോ​ഖ​ൽ ഫോ​റ​സ്റ്റ് ബീ​റ്റ് ഓ​ഫി​സും ലാം​താ​യ് ഖു​നൂ, ദി​ബോം​ഗ് ഖു​നൂ, നു​ങ്കാ​ൽ, ബെ​ഗ്ര ഗ്രാ​മ​ങ്ങ​ളി​ലെ വീ​ടു​ക​ളു​മാ​ണ് അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്. അ​ക്ര​മ​ങ്ങ​ളെ തു​ട​ർ​ന്ന് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന 239 മെ​യ്തെ​യ് വി​ഭാ​ഗ​ക്കാ​രെ പു​തു​താ​യി ഒ​രു​ക്കി​യ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി.തീ​വ്ര​വാ​ദി​ക​ളെ പി​ടി​കൂ​ടാ​ൻ സു​ര​ക്ഷ​സേ​ന​യെ സ​ഹാ​യി​ക്കു​ന്ന​തി​ന് ഇം​ഫാ​ലി​ൽ​നി​ന്ന് മ​ണി​പ്പൂ​ർ പൊ​ലീ​സി​ന്റെ ക​മാ​ൻ​ഡോ വി​ഭാ​ഗ​ത്തെ വി​മാ​ന മാ​ർ​ഗം ജി​രി​ബ​മി​ൽ എ​ത്തി​ച്ചു.


സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​രി​ബം എ​സ്.​പി എ. ​ഘ​ന​ശ്യാം ശ​ർ​മ​യെ സ്ഥ​ലം മാ​റ്റി. പ​ക​രം എം. ​പ്ര​ദീ​പ് സി​ങ്ങി​നാ​ണ് ചു​മ​ത​ല. ജൂ​ൺ ആ​റി​ന് സോ​യി​ബം ശ​ര​ത്കു​മാ​ർ സി​ങ് (59) എ​ന്ന​യാ​ളെ തീ​വ്ര​വാ​ദി​ക​ൾ കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ഫാ​മി​ലേ​ക്ക് പോ​യ ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കെ​ട്ടി​ട​ത്തി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ കെ​ട്ടി​ട​ത്തി​ന് തീ​വെ​ച്ചു.

തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് പൊ​ലീ​സ് നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ങ്ങ​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ലൈ​സ​ൻ​സു​ള്ള തോ​ക്കു​ക​ൾ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​തി​നാ​ൽ തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ ജി​രി​ബം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തി​യി​രു​ന്നു.

ജി​രി​ബം ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ഇ​ന്ന​ർ മ​ണി​പ്പൂ​രി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​െ​പ്പ​ട്ട കോ​ൺ​ഗ്ര​സി​ന്റെ നി​യു​ക്ത എം.​പി അ​ൻ​േ​ഗൊം​ച ബി​മോ​ൽ അ​കൊ​യ്ജം സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​​പ്പെട്ടു. ന​ഗ​ര​ത്തി​ലു​ള്ള​വ​ർ​ക്ക് സു​ര​ക്ഷ​യു​ണ്ടെ​ങ്കി​ലും ഉ​ൾ​​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഇ​തു​വ​രെ ഒ​രു​ക്കി​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

(വാർത്ത കടപ്പാട്: മാധ്യമം)


Laureal middle 4
ayur
ayur
samudra2
ayur
laureal
AIMI
Jitheshi

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
Thankachan Vaidyar 2
MANNAN LARGE
mannan
MANNAN
AYUSH
samudra3
ayur
laureal
AIMI