
തെരഞ്ഞെടുപ്പ് മുന്നേറ്റം
വ്യക്തമായ ചുവരെഴുത്ത്
: - മുല്ലപ്പള്ളി രാമചന്ദ്രൻ
തീവ്ര ഹിന്ദുത്വ വികാരം ആളിക്കത്തിച്ച് വീണ്ടും റിക്കോഡ് ഭൂരിപക്ഷം നേടാമെന്ന മോഡിയുടെ സ്വപ്നത്തിനേറ്റ തിരിച്ചടിയാണ് സീറ്റുകളിലുണ്ടായ ഗണ്യമായ കുറവ്. മോഡിയുടെ ഗ്യാരണ്ടികൾ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണെന്ന് ജനം തിരിച്ചറിഞ്ഞു. പരാജയപ്പെട്ട സർക്കാറിൻ്റെ തലവൻ മാത്രമാണ് മോഡി.
വിദ്വേഷവും വെറുപ്പും വർഗ്ഗീയ ധ്രുവീകരണവും ഉയർത്തിപ്പിടിച്ച് അധികകാലം ഒരു ജനതയെ വഞ്ചിക്കാൻ കഴിയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
സമസ്ത മേഖലയിലും മോഡി പരാജയപ്പെട്ടു. തൊഴില്ലായ്മ, വിലക്കയറ്റം, കാർഷിക പ്രതിസന്ധി തുടങ്ങിയവയെല്ലാം തെരഞ്ഞെടുപ്പിനെ ഗണ്യമായി സ്വാധീനിക്കുകയുണ്ടായി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യത്തിനുണ്ടായ ഉജ്വലമുന്നേറ്റം ജനാധിപത്യ മതേതര ശക്തികളുടെ കൂട്ടായ്മയുടെ വിജയമാണ്. ഫാസിസ്റ്റുകളുടെ പിടിയിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുമെന്ന കൃത്യമായ സൂചനയാണ് ഇന്ത്യാ സഖ്യത്തിൻ്റെ തിളങ്ങുന്ന വിജയം.
കേരളത്തിൽ പിണറായി സർക്കാറിനെതിരെ അതിശക്തമായ നിഷേധ തരംഗം നിലനിൽക്കുകയാണ്. കാസർഗോഡ്, കണ്ണൂർ, വടകര, കോഴിക്കോട്, പാലക്കാട് തുടങ്ങിയ മലബാറിൻ്റെ എല്ലാ ഭാഗങ്ങളിലും ഭരണ വിരുദ്ധ വികാരം ശക്തമാണ്. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ പോലും പിണറായി വിരുദ്ധ വികാരം ആഞ്ഞടിക്കുകയാണ്.
എട്ടു വർഷം പിണറായി സർക്കാർ നടത്തിയ സംഘടിതമായ അഴിമതി, സ്വജന പക്ഷപാതം, മുഖ്യമന്ത്രി തുടങ്ങി താഴേ തട്ടിലുള്ള ശരാശരി നേതാക്കന്മാർ വരെ കാട്ടിയ ധാർഷ്ഠ്യവും ധിക്കാരവും . ജനം എല്ലാം നോക്കിക്കാണുന്നുവെന്ന് സി.പി.എം. നേതാക്കന്മാർക്ക് തിരിച്ചറിവുണ്ടായില്ല. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാരെന്ന സത്യം സി.പി.എം. വിസ്മരിക്കുകയായിരുന്നു.
തൃശൂരിൽ ബി.ജെ.പി. അക്കൗണ്ട് തുറന്നുവെന്നത് മതേതര വിശ്വാസികളെല്ലാം ഗൗരവപൂർവ്വം വിലയിരുത്തിയേ മതിയാവൂ.

വടകരയിൽ ഷാഫി പറമ്പിലിൻ്റെ വിജയത്തിന് പ്രത്യേക സൗന്ദര്യമുണ്ട് . ഷാഫി വടകരയിൽ കാലുകുത്തിയത് മുതൽ റിക്കോഡ് വിജയം കരസ്ഥമാക്കുമെന്നു വടകരയിലെ മതേതര ജനാധിപത്യ വിശ്വാസികളുടെ മനസ്സറിയുന്ന എനിക്കു പൂർണ്ണ ബോധ്യമുണ്ടായിരുന്നു.

2009ൽ വടകരയെന്ന സി.പി.എം ൻ്റെ പൊന്നാപുരം കോട്ട തകർക്കാൻ കോൺ - യു.ഡി.എഫ് മുന്നണിക്ക് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഷാഫിയെ പരാജയപ്പെടുത്തി വടകര തിരിച്ചു പിടിക്കാൻ സി.പി.എം. നടത്തിയ ശ്രമങ്ങൾ അത്യന്തം ഹീനമായിരുന്നു . വർഗ്ഗീയ വിഷം ചീറ്റുന്ന സകല പ്രചാരണങ്ങളെയും അന്തസ്സായി മറി കടന്ന് കൊണ്ടാണ് ഷാഫിക്ക് മിന്നുന്ന വിജയം കരസ്ഥമാക്കാൻ കഴിഞ്ഞത്.

കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിക്കാൻ ഈ തെരഞ്ഞെടുപ്പ് പൂർണ്ണമായും വഴിതെളിക്കും. വിവേക ബോധവും രാഷ്ട്രീയ പ്രബുദ്ധതയുമുള്ള വോട്ടർമാരെ അനുമോദിക്കട്ടെ. ജനാധിപത്യവും മതേതരത്വവും നീണാൾ വാഴട്ടെ.
- മുല്ലപ്പള്ളി രാമചന്ദ്രൻ


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group