![മൂന്നാമതും വാരാണസിയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക നല്കി](public/uploads/2024-05-14/whatsapp-image-2024-05-14-at-123204-1_6643133ef24eb.jpeg)
മൂന്നാമതും വാരാണസിയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക നല്കി
Share
ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ നിന്നും പത്രിക സമര്‍പ്പിച്ചു. കാലഭൈരവ ക്ഷേത്രദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മോദിക്കൊപ്പമുണ്ടായിരുന്നു. ഇത് മൂന്നാംതവണയാണ് മോദി വാരാണസിയില്‍ നിന്നും മല്‍സരിക്കുന്നത്. ഏഴാമത്തെയും അവസാനത്തെയും ഘട്ടമായ ജൂണ്‍ ഒന്നിനാണ് വാരാണസിയില്‍ വോട്ടെടുപ്പ്. അജയ് റായ് ആണ് ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ഥി.
(വാർത്ത കടപ്പാട്: മനോരമ ന്യൂസ്)
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group