ന്യൂദല്‍ഹി: സൈബര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം കമ്പനികള്‍ക്ക് വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 20 ലക്ഷം മൊബൈല്‍ കണക്ഷനുകളുടെ സാധുത പുനപരിശോധിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ടെലികോം സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് സൈബര്‍ കുറ്റകൃത്യവും പണം തട്ടിപ്പും നടത്തുന്നവരെ കണ്ടെത്താന്‍ ടെലികോം മന്ത്രാലായവും കേന്ദ്ര ആഭ്യന്തരവകുപ്പും സംസ്ഥാനപൊലീസും കൈകോര്‍ക്കണമെന്നും വാര്‍ത്താവിനിമയമന്ത്രാലയം നിര്‍ദേശിച്ചു.
ഡിജിറ്റല്‍ ഭീഷണിയില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ഈ ശൃംഖലകള്‍ക്കേ സാധിക്കൂവെന്നും വാര്‍ത്താവിനിമയമന്ത്രാലയം പറഞ്ഞു.
സൈബര്‍ ക്രൈമിനായി ഏകദേശം 28,200 മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഈ മൊബൈലുകളുമായി ബന്ധപ്പെട്ട് ഏകദേശം 20 ലക്ഷം മൊബൈല്‍ നമ്പറുകള്‍ സൈബര്‍ തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ട്. പുനപരിശോധനയില്‍ പരാജയപ്പെട്ടാല്‍ ഈ 20 ലക്ഷം നമ്പറുകളും റദ്ദാക്കാനും ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സൈബര്‍ കുറ്റകൃത്യത്തിനുപയോഗിക്കുന്ന 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യണം; 20 ലക്ഷം നമ്പറുകള്‍ റദ്ദാക്കണം: നിര്‍ദേശം നല്‍കി കേന്ദ്രം
സൈബര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം കമ്പനികള്‍ക്ക് വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 20 ലക്ഷം മൊബൈല്‍ കണക്ഷനുകളുടെ സാധുത പുനപരിശോധിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്
,,
. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾക്കാണ് ഡിപ്പാർട്‌മെന്റ് ഓഫ് ടെലികോമിന്റെ (ഡിഒടി) നിർദേശം. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് നിർദേശം നൽകിയിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പൊലീസും ഇക്കാര്യത്തിൽ ഡിഒടിക്ക് ഒപ്പം സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരെ യോജിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന് ഔദ്യോഗിക കുറിപ്പിൽ പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പൊലീസും നടത്തിയ അന്വേഷണത്തിൽ 28,200 ഹാൻഡ്‌സെറ്റുകൾ സൈബർ കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
ഈ ഹാൻഡ്‌സെറ്റുകളിലായി 20 ലക്ഷം നമ്പറുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഡിഒടി കണ്ടെത്തി.
മാർച്ചിൽ ഡിഒടി ‘ചക്‌ഷു പോർട്ടൽ’ പുറത്തിറക്കിയിരുന്നു.
ടെലികോം സംബന്ധിച്ചുള്ള പരാതികൾ ഈ പോർട്ടൽ വഴി അറിയിക്കാം.
അന്നുമുതൽ 52 കമ്പനികളെ വ്യാജ, ഫിഷിങ് എസ്‌എംഎസുകൾ അയച്ചതിന്റെ പേരിൽ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്.
ഇത്രയും നാളിനിടയിൽ രാജ്യത്താകമാനം 348 മൊബൈൽ ഹാൻഡ്‌സെറ്റുകളും ബ്ലോക്ക് ചെയ്തു.
10,834 നമ്പരുകൾ പുനഃപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
1.58 ലക്ഷം ഐഎംഇഐകൾ ഡിഒടി ബ്ലോക്ക് ചെയ്തിട്ടുണ്ട്.
ഈ വർഷം ഏപ്രിൽ 30 വരെ 1.66 കോടി മൊബൈൽ കണക്‌ഷനുകളാണ് ഡിഒടി റദ്ദാക്കിയിരിക്കുന്നത്. ഇതിൽ 30.14 ലക്ഷം റദ്ദാക്കിയത് ആളുകളുടെ പരാതി മൂലവും 53.78 ലക്ഷം റദ്ദാക്കിയത് അനുവദനീയമായതിലും അധികം സിം കാർഡുകൾ ഒരേ അക്കൗണ്ടിൽ എടുത്തതും മൂലമാണെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group