ലോകത്തിലെഏറ്റവും വിലകൂടിയ സുഗന്ധദ്രവ്യങ്ങളിലൊന്നാണ് കുങ്കുമപ്പൂവ്. തണുപ്പ് കൂടിയ കാലാവസ്ഥയിലാണ് ഇത് കൃഷി ചെയ്യുക. വളരെ കഠിനാധ്വാനമുള്ള ജോലിയാണ് കുങ്കുമപ്പൂവ് കൃഷി. അത് മാത്രമല്ല, വളരെയധികം കൃഷി ചെയ്താലും വിളവെടുക്കുമ്പോള്‍ വളരെക്കുറഞ്ഞ തൂക്കത്തിലായിരിക്കും കുങ്കുമപ്പൂവ് കൃഷിക്കാരന് ലഭിക്കുക. ഇന്ത്യയില്‍ കശ്മീരിലാണ് കുങ്കുമപ്പൂവ് കൂടുതലായി കൃഷി ചെയ്യുന്നത്. എന്നാല്‍ ചൂട് കൂടുതലുള്ള രാജസ്ഥാനില്‍ നിന്നുള്ള ഒരു കര്‍ഷകന്‍ ഇപ്പോള്‍ വിജയകരമായി കുങ്കുമപ്പൂവ് കൃഷി ചെയ്ത് വിളവെടുത്തിരിക്കുകയാണ്. രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്നാണ് ഈ വിജയഗാഥ. പരീക്ഷണാടിസ്ഥാനത്തിലാണ് സുനില്‍ ജജ്ദ എന്ന യുവ കര്‍ഷകന്‍ കുങ്കുമപ്പൂവ് കൃഷി ചെയ്തത്. എന്നാല്‍ ഫലം വിജയമായിരുന്നു.
ബിക്കാനീറിലെ മരുപ്രദേശത്തോട് ചേര്‍ന്നാണ് സുനില്‍ കുങ്കുമപ്പൂവ് കൃഷി ചെയ്തത്. ചൂടേറിയ ഈ സ്ഥലത്ത് കൃഷി ചെയ്യുന്നതിനായി എയറോപോണിക്‌സ് സാങ്കേതികവിദ്യയാണ് സുനില്‍ സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കശ്മീരിന് സമാനമായ അന്തരീക്ഷം അദ്ദേഹം കൃത്രിമമായി സൃഷ്ടിച്ചെടുത്തു. 80 ശതമാനം ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷത്തില്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് സുനില്‍ കൃഷി നടത്തിയത്. 10*18 അടി വിസ്തീര്‍ണമുള്ള സ്ഥലത്തു നിന്നാണ് അദ്ദേഹം കുങ്കുമപ്പൂ വിളവെടുത്തത്. കോവിഡ് കാലത്തെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സമയം താന്‍ കുങ്കുമപ്പൂവ് കൃഷി ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരുന്നതായി സുനില്‍ ന്യൂസ് വെളിപ്പെടുത്തി.
News courtesy: News 18
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group