രാജ്യം വിധിയെഴുതാൻ തുടങ്ങുന്നു; 102 മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്

രാജ്യം വിധിയെഴുതാൻ തുടങ്ങുന്നു; 102 മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്
രാജ്യം വിധിയെഴുതാൻ തുടങ്ങുന്നു; 102 മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്
Share  
2024 Apr 19, 11:29 AM
VASTHU
MANNAN



ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലേതുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്. തമിഴ്നാട്, രാജസ്ഥാൻ, അരുണാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നവയിൽ ഉൾപ്പെടുന്നുണ്ട്. തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും ലക്ഷദ്വീപ്, പുതുച്ചേരി മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.

കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ഭൂപേന്ദർ യാദവ്, അർജുൻ റാം മേഘ്‍വാൾ, സർബാനന്ദ സോനോവാൾ, കിരൺ റിജിജു, ചിരാഗ് പാസ്വാൻ, നകുൽ നാഥ്, കെ അണ്ണാമലൈ, തമിഴിസൈ സൗന്ദരരാജൻ, കനിമൊഴി കരുണാനിധി, ജിതിൻ പ്രസാദ, ഭൂപേന്ദ്ര യാദവ്, കാര്‍ത്തി ചിദംബരം, ബിപ്ലബ് ദേബ് തുടങ്ങിയവരാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രധാന നേതാക്കൾ.

തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളുൾപ്പടെ 102 ലോക്സഭാ സീറ്റുകളിലേക്കാണ് ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ചെന്നൈ നോർത്ത് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ആവേശകരമായ മത്സരമാണ് നടക്കുന്നത്. തമിഴ്നാട്ടിൽ 950 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

(വാർത്ത കടപ്പാട്: 24 ന്യൂസ്)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2