മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ വേതനം വർധിപ്പിച്ചു. കേരളത്തിൽ 13 രൂപയാണ് വർധിപ്പിച്ചത്, ഇതോടെ കൂലി 346 രൂപയായി. ഏപ്രിൽ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും, പുതുക്കിയ വേതന നിരക്ക് കേന്ദ്രം പുറത്തിറക്കി. ഗ്രാമ പ്രദേശങ്ങളിലെ കുടുംബങ്ങളിൽ സാമ്പത്തിക വർഷം പരമാവധി 100 തൊഴിൽ ഉറപ്പ് നൽകുന്നതാണ് മാഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. 15 കോടിയോളം പേരാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം രാജ്യത്ത് തൊഴിൽ ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂലി വർധനവ് പെരുമാറ്റ ലംഘനമാണണെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷനോട് പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് ഗ്രാമ വികസന മന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്
കൃഷിജാഗരൺ
ഇന്ത്യയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന
ആദ്യത്തെ ബഹുഭാഷാകൃഷി മാഗസിൻ
പ്രസിദ്ധീകരണം ഡൽഹിയിൽ നിന്ന്
Krishi Jagran Kerala: Agriculture news from kerala, agriculture ...
https://malayalam.krishijagran.com
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group