ലോക്സഭയെ കുറിച്ച് അടുത്തറിയാം :- ടി ഷാഹുൽ ഹമീദ്

ലോക്സഭയെ കുറിച്ച് അടുത്തറിയാം :- ടി ഷാഹുൽ ഹമീദ്
ലോക്സഭയെ കുറിച്ച് അടുത്തറിയാം :- ടി ഷാഹുൽ ഹമീദ്
Share  
ടി .ഷാഹുൽ ഹമീദ്‌ എഴുത്ത്

ടി .ഷാഹുൽ ഹമീദ്‌

2024 Mar 27, 09:41 AM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY

ലോക്സഭ,രാജ്യസഭ, രാഷ്ട്രപതി എന്നിവ അടങ്ങുന്ന പരമോന്നത നിയമനിർമ്മാണ സ്ഥാപനമാണ് ഇന്ത്യൻ പാർലമെന്റ്.

 ഇന്ത്യൻ പാർലമെന്റിൽ രണ്ട് സഭകളാണുള്ളത് ലോക്സഭയും രാജ്യസഭയും.

 ലോക്സഭയിൽ ജനങ്ങൾ നേരിട്ട് അവരുടെ പ്രതിനിധികളായ എം പി മാരെ തിരഞ്ഞെടുക്കുമ്പോൾ രാജ്യസഭയിൽ എംഎൽഎമാരുടെ പ്രാതിനിത്യത്തിനനുസരിച്ചുള്ള മെമ്പർമാരെയാണ് രാജ്യസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുക.


ഇന്ത്യൻ ഭരണഘടനയുടെ എഴുപത്തൊമ്പതാം അനുച്ഛേദമാണ് ലോക്സഭയെ കുറിച്ച് പറയുന്നത്. 

1946 ഡിസംബർ 9ന് ആരംഭിച്ച്‌ രണ്ടുവർഷം 11 മാസം 18 ദിവസം കൊണ്ട് ഭരണഘടന തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടനാ സഭയുടെ തുടർച്ചയാണ് ഇന്ത്യൻ പാർലമെന്റ് പ്രവർത്തിക്കുന്നത്. 

1949 ഭരണഘടന അസംബ്ലി പിരിച്ചുവിട്ടതിനുശേഷമാണ് 1950 ജനുവരി 26ന് ഭരണഘടന നിലവിൽ വന്നതോടെ നമ്മുടെ പാർലമെന്റ് സ്ഥാപിതമായി. 

1951 /52 വർഷത്തിലാണ് ലോകസഭയിലേക്ക് ആദ്യമായി ജനറൽ ഇലക്ഷൻ നടന്നത്. 


17 /4/ 1952ന് 489 അംഗങ്ങളുമായി ഒന്നാമത്തെ ലോക്സഭ നിലവിൽ വന്നു.

 1957ൽ 503 മെമ്പർമാരുമായി രണ്ടാം ലോകസഭയും തുടർന്ന് സംഭവബഹുലമായ 17 ലോക്സഭകൾ കഴിഞ്ഞതിനുശേഷമാണ് രാജ്യത്ത് പതിനെട്ടാമത് ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത് 

അംഗബലം :- ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 81 പ്രകാരമാണ് ലോക്സഭാ അംഗങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത്. 

നിലവിൽ പരമാവധി എണ്ണം 550 ആയാണ് നിശ്ചയിച്ചത്. 

സംസ്ഥാനങ്ങളിലെ പ്രാദേശിക മണ്ഡലങ്ങളിൽ നിന്നും 530 അംഗങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് 20 അംഗങ്ങളുമാണ് ലോകസഭയിൽ പരമാവധി ഉണ്ടാവുക. 


2020 ജനുവരി മാസം മുതൽ ഭരണഘടനയുടെ 126 ഭേദഗതിക്ക് ശേഷം രണ്ട് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ രാഷ്ട്രപതി നിശ്ചയിക്കുന്നത് ഒഴിവായതോടെയാണ് പരമാവധി എണ്ണം 550 ആയി നിശ്ചയിക്കപ്പെട്ടത്. 

1996 മെയ് മാസം മുതൽ ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 543 ആണ്. ഒന്നാമത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ 17.3 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നതെങ്കിൽ, നിലവിൽ പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിൽ 96.7 കോടി വോട്ടർമാരാണുള്ളത്. 


ഭരണഘടനയുടെ ആർട്ടിക്കിൾ 81( 2) വകുപ്പ് പ്രകാരം ജനസംഖ്യാനുപാതികമായാണ് ലോകസഭയിലെ അംഗങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത്, ഇതിനായി മുൻ സെൻസിൽ കണ്ടെത്തിയ ജനസംഖ്യ കണക്കുകൾ പരിശോധിച്ച്‌,ഉയർന്ന അധികാര സ്ഥാപനമായ ഡിലിമിറ്റേഷൻ കമ്മീഷനാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുക.

 തെരഞ്ഞെടുപ്പ് രീതി:- പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. 1988 വരെ ഇന്ത്യയിലെ ലോകസഭയിലെ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനുള്ള പ്രായം 21 വയസ്സ് ആയിരുന്നു.

 

61ആം ഭരണഘടന ഭേദഗതിയോടെ വോട്ടിംഗ് പ്രായം 21ൽ നിന്ന് 18 ആയി കുറച്ചു. 

എംപി ആകുവാനുള്ള യോഗ്യതകൾ :- 1)ഇന്ത്യൻ പൗരൻ ആയിരിക്കണം 2)25 വയസ്സ് പൂർത്തീകരിക്കണം 3)വോട്ടർ പട്ടികയിൽ പേരുണ്ടാകണം 4)സംവരണ മണ്ഡലങ്ങളിൽ നിന്നാണ് മത്സരിക്കുന്നതെങ്കിൽ അത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം 5)ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിക്കുന്ന രീതിയിൽ സത്യപ്രസ്താവന ചെയ്യണം 6)കെട്ടിവെക്കാനുള്ള നിയമാനുസൃതമുള്ള പണം അടക്കണം.

 എംപിമാരുടെ ഉത്തരവാദിത്തങ്ങൾ:- 1) നിയമനിർമ്മാണം നടത്തൽ 2)ഭരണഘടന ഭേദഗതി ആവശ്യമായ സന്ദർഭങ്ങളിൽ ചെയ്യൽ 3) കേന്ദ്ര സംസ്ഥാന പരിധിയിൽ പെടാത്ത കാര്യത്തിൽ നിയമനിർമാണം Residuary അധികാരം ഉപയോഗിക്കൽ 4)നിയന്ത്രണാധികാരം ഉപയോഗിച്ച് ആവശ്യമായ നിയന്ത്രണങ്ങൾ നടത്തൽ 5)നിയമപ്രകാരം ഏൽപ്പിച്ച ജോലി എക്സിക്യൂട്ടീവ് ചെയ്യുന്നുണ്ടോ എന്നുള്ള പരിശോധന 6)സർക്കാരിന്റെ നിർദ്ധിഷ്ടാ വരവുകളും ചെലവുകളും അംഗീകരിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള അധികാരം. 7)ജനങ്ങളുടെ അഭിപ്രായങ്ങളും അഭിലാഷങ്ങളും സഭയിൽ അവതരിപ്പിക്കുക,ജനങ്ങളെ നിയമാനുസൃതം പ്രതിനിധീകരിക്കുക.



images-(2)

 എംപി മാർക്കുള്ള പ്രത്യേക പരിഗണന :-

ലോക്സഭ എംപിമാരുടെ ചില അധികാരങ്ങൾ നിയമപ്രകാരം ഉള്ളതും

ചിലത് കീഴ് വഴക്ക പ്രകാരമുള്ളതുമാകുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 105 ലാണ് എംപിമാരുടെ അധികാരങ്ങൾ, പദവി എന്നിവ സംബന്ധിച്ച് വ്യക്തമാക്കുന്നത്. വ്യക്തിപരമായ അനുഭവിക്കുന്ന ചില അവകാശങ്ങളെയും പ്രതിരോധങ്ങളെയും സൂചിപ്പിക്കുന്നതാണ് പാർലമെന്റ് പ്രീവിലേജ്. പാർലമെന്റിന്റെ സ്വാതന്ത്ര്യവും, അധികാരവും,അന്തസ്സും സംരക്ഷിക്കുവാൻ അംഗങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്.


1)പാർലമെന്റിൽ വച്ച് സംസാരിച്ചതിന് എവിടെയും ഉത്തരം പറയേണ്ടതില്ല, എല്ലാ പ്രസംഗങ്ങളും മറ്റൊരു അധികാര സ്ഥാപനത്തിലും ചോദ്യം ചെയ്യാൻ സാധിക്കുകയില്ല 2)പാർലമെന്റിൽ വോട്ട് ചെയ്തതിന്റെ പേരിൽ ഏതെങ്കിലും കോടതിയിൽ കേസ് നൽകിയാൽ അത് നിലനിൽക്കില്ല 3)പാർലമെന്റിലെ സംസാരം സംബന്ധിച്ച് തെറ്റായ രീതിയിൽ വാർത്തകൾ നൽകിയാൽ, വാർത്ത നൽകിയവർ ശിക്ഷിക്കപ്പെടും 4)പാർലമെന്റിൽ സംസാരിച്ചതിന്റെ പേരിൽ ക്രമക്കേടുകൾ ആരോപിക്കുവാൻ സാധിക്കുകയില്ല. 5)സഭ ചേരുന്നതിന്റെ 40 ദിവസം മുമ്പും സഭ ചേർന്നതിന്റെ 40 ദിവസം കഴിയുന്നതിന്റെ ഇടയിലും സിവിൽ നടപടിക്രമപ്രകാരം സിപിസി 135A വകുപ്പ് പ്രകാരം എംപിമാരെ അറസ്റ്റ് ചെയ്യാൻ പാടില്ല


. 6)പാർലമെന്റ് അംഗങ്ങളെ ക്രിമിനൽ നിയമ പ്രകാരം അറസ്റ്റ് ചെയ്താൽ ഉടൻതന്നെ സ്പീക്കറെ വിവരം അറിയിക്കണം 7)സഭ സമ്മേളിക്കുമ്പോൾ ഉള്ള നിയമപരമായ നടപടിക്രമങ്ങൾ സ്പീക്കറെ അറിയിച്ചതിനു ശേഷം മാത്രമേ നടത്താൻ പാടുള്ളൂ 8)പാർലമെന്റിലെ പ്രസംഗത്തിന്റെ പേരിൽ സാക്ഷി പറയുന്നതിന് നിർബന്ധിക്കാൻ പാടില്ല. 9)പാർലമെന്റിൽ സംസാരിച്ചതിന്റെയോ വോട്ട് ചെയ്തതിന്റെ പേരിൽ നിയമസഭകളിൽ ഹാജരായി വിശദീകരണം നൽകേണ്ടതില്ല. 10)പാർലമെന്ററി കമ്മിറ്റികളുടെ മുമ്പാകെ നൽകിയ മൊഴിയിലും എംപിമാർക്ക് സംരക്ഷണം ഉണ്ട്, സഭാ സമ്മേളനങ്ങൾ:- രാവിലെ 11 മണി മുതൽ ഒരു മണി വരെയും രണ്ടുമണി മുതൽ 6:00 മണി വരെയും ആണ് സാധാരണ സമ്മേളിക്കുക. മിനിറ്റിൽ 2.5 ലക്ഷം രൂപയാണ് സഭ സമ്മേളിക്കുന്നതിന്റെ ഏകദേശം ചെലവ്. ആദ്യ യോഗത്തിനായി നിശ്ചയിച്ച തീയതി മുതൽ അഞ്ചു വർഷമാണ് ലോക്സഭയുടെ കാലാവധി. ക്വാറം പത്തിൽ ഒന്ന്. ലോക്സഭയും രാജ്യസഭയും ഒരുമിച്ചിരിക്കുന്ന കാലയളവിനെ സെഷൻ എന്നാണ് വിളിക്കുക. ലോക്സഭയ്ക്ക് ഒരു വർഷത്തിൽ മൂന്ന് സമ്മേളനങ്ങൾ ആണ് ഉണ്ടാക്കുക. 1) ബഡ്ജറ്റ് സമ്മേളനം- ഫെബ്രുവരി മെയ് മാസം 2)മൺസൂൺ കാല സമ്മേളനം -ജൂലൈ സെപ്റ്റംബർ 3)ശീതകാല സമ്മേളനം നവംബർ ഡിസംബർ കൂടാതെ പ്രത്യേക സെഷനുകളും വിളിച്ചു ചേർക്കാം സാധിക്കുന്നതാണ്. നിലവിൽ ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിംഗ് ആണ്. എംപി മാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ:- ഭരണഘടനയുടെ 106 വകുപ്പ് പ്രകാരമാണ് പാർലമെന്റ് അംഗങ്ങൾക്ക് ശമ്പളം മറ്റ് അലവൻസ്സുകൾ നൽകുന്നത്.


1954ലെ മെമ്പേഴ്സ് ഓഫ് പാർലമെന്റ് നിയമം ഇതിനായി പാസാക്കിയിട്ടുണ്ട്. അഞ്ചുവർഷം കൂടുമ്പോൾ ശമ്പളം പുനഃ പരിശോധന നടത്തുന്നതാണ്. നിലവിൽ ഒരു ലക്ഷം രൂപയാണ് ശമ്പളം, വാടക രഹിതമായ വീട് എംപി മാർക്ക് ലഭിക്കുന്നതാണ്. പ്രതിദിന അലവൻസ് സഭ ചേരുമ്പോൾ 2000 രൂപ, മണ്ഡല ചെലവ് 70000 രൂപ ഓഫീസ് അലവൻസ് മെഡിക്കൽ അലവൻസ് ടെലിഫോൺ അലവൻസ് ഒരു നിശ്ചിത തുക വരെ വെള്ളം, വൈദ്യുതി ചാർജ് അടക്കേണ്ടതില്ല, ഫർണിച്ചർ വാങ്ങി ക്കുവാനും ഭവന നിർമ്മാണത്തിനും വാഹനം വാങ്ങിക്കുന്നതിനും ആകർഷകമായ രീതിയിലുള്ള ലോൺ സൗകര്യം, സൗജന്യ യാത്ര സൗകര്യം റോഡ്, ട്രെയിൻ, വിമാനം (സഭ സമ്മേളിക്കുമ്പോൾ, മറ്റ് ഔദ്യോഗിക കാര്യങ്ങൾക്ക് ) പെൻഷനും ലഭിക്കുന്നതാണ് 1993 ഡിസംബർ മാസം മുതൽ ഓരോ എംപിക്കും MPLADS ( മെമ്പർ ഓഫ് പാർലമെന്റ് ലോക്കൽ ഏരിയ ഡെവലപ്മെന്റ് സ്കീം ) അഞ്ചു കോടി രൂപ പ്രതിവർഷം വികസന പ്രവർത്തനങ്ങൾക്കായി ലഭിക്കുന്നതാണ്.


എംപിമാരുടെ അയോഗ്യതകൾ :- ഇന്ത്യൻ ഭരണഘടനയുടെ 102 ആം വകുപ്പിലാണ് മെമ്പർമാരുടെ അയോഗ്യതയെ സംബന്ധിച്ച് പറയുന്നത്. 1)ഇന്ത്യൻ പൗരത്വം നഷ്ടപ്പെട്ടാൽ 2)ജനങ്ങൾക്കിടയിൽ വെറുപ്പ് സ്പർദ്ധ ഉണ്ടാക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ട് എന്ന് ഏതെങ്കിലും കോടതി വിധിച്ചാൽ 3 ) വരുമാനം ലഭിക്കുന്ന ഏതെങ്കിലും ജോലി കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്നും സ്വീകരിച്ചാൽ 4) സ്ഥിര ബുദ്ധിയില്ല എന്ന് കോടതി പ്രഖ്യാപിച്ചാൽ 5 ) കോടതി പാപ്പരാണ് എന്ന് പ്രഖ്യാപിച്ചാൽ 6)രണ്ടുവർഷമൊ അതിൽ കൂടുതലോ ശിക്ഷ ലഭിച്ചാൽ 7) തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ പാർട്ടി നൽകിയ വിപ്പിന് വിപരീതമായി വോട്ട് ചെയ്താൽ 8)അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടാൽ തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ സ്ഥാനം നഷ്ടപ്പെടും ഇന്ത്യയിലെ ലോകസഭാ സീറ്റുകൾ ആകെ 543 ഉത്തർപ്രദേശ് 80 മഹാരാഷ്ട്ര 48 പശ്ചിമ ബംഗാൾ 42 ബീഹാർ 40 തമിഴ്നാട് 39 മധ്യപ്രദേശ് 29 കർണാടക 28 ഗുജറാത്ത് 26 രാജസ്ഥാൻ 25 ആന്ധ്രപ്രദേശ് 25 ഒറീസ 21 കേരളം 20 തെലുങ്കാന 17 ആസാം 14 ജാർഖണ്ഡ് 14 പഞ്ചാബ് 13 ഛസ്തിസ്ഖണ്ട് 11 ഹരിയാന 10 ഡൽഹി 7 ജമ്മുകശ്മീർ 6 ഉത്തരക്കാണ്ട് 5 ഹിമാചൽ പ്രദേശ് 4 ത്രിപുര, അരുണാചൽപ്രദേശ്, ഗോവ, മണിപ്പൂർ, മേഘാലയ എന്നിവിടങ്ങളിൽ രണ്ട് ലോക്സഭാ സീറ്റുകൾ ഉണ്ട്.


മിസോറാം, നാഗാലാൻഡ്, സിക്കിം, ആൻഡമാൻ നിക്കോബാർ,ചണ്ഡിഗഡ്, ഭദ്ര ആൻഡ് നഗർ, ഡാമൺ ഡിയു, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിൽ ഓരോ ലോക്സഭാ സീറ്റും ഉണ്ട്. ആകെ എസ് സി വിഭാഗത്തിന് 84 ഉം എസ് ടി വിഭാഗത്തിന് 47 സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട് പാർലമെന്റ് പ്രവർത്തനങ്ങൾ:- റൂൾ ഓഫ് പ്രൊസീജിയേഴ്സ് ആൻഡ് കോൺടാക്ട് ഓഫ് ബിസിനസ് ഇൻ ലോക്സഭ എന്ന നിയമപ്രകാരമാണ് ലോക്സഭാ പ്രവർത്തനങ്ങൾ നടക്കുന്നത്. ചോദ്യോത്തര വേള :- പാർലമെന്റ് പ്രവർത്തനം ആരംഭിക്കുന്നത് ചോദ്യോത്തര വേളയോടെയാണ് ആദ്യത്തെ ഒരു മണിക്കൂർ ചോദ്യോത്തര വേളക്ക് വേണ്ടിയാണ് ലോക്സഭാ മാറ്റിവെക്കുന്നത്.

 

ചോദ്യങ്ങൾ ചോദിക്കുക എന്നത് മെമ്പർമാരുടെ അവകാശമാണ്.

 പ്രധാനമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരോടാണ് ചോദ്യങ്ങൾ ചോദിക്കുക മൂന്നു തരത്തിലാണ് ചോദ്യങ്ങൾ ചോദിക്കാൻ സാധിക്കുക

 1)നക്ഷത്രമുള്ള ചോദ്യങ്ങൾ:- വാക്കാൽ മറുപടി ലഭിക്കുന്നതും ഉപചോദ്യം ചോദിക്കാൻ അവസരം ഉണ്ടാകുന്നതുമാണ് 

2)നക്ഷത്രം ഇടാത്ത ചോദ്യങ്ങൾ :-ഉത്തരം രേഖ പ്രകാരം ലഭിക്കും ഉപ ചോദ്യം ചോദിക്കാൻ കഴിയില്ല 3)ഷോർട്ട് നോട്ട് ചോദ്യങ്ങൾ:- അടിയന്തരമായ വിഷയങ്ങളിൽ പെട്ടെന്ന് മറുപടി ലഭിക്കേണ്ട വിഷയങ്ങളിലുള്ള ചോദ്യങ്ങൾ ചോദിക്കാനുള്ളതാണ് ഷോർട്ട് നോട്ട് ചോദ്യങ്ങൾ. 10 ദിവസം മുമ്പ് ചോദ്യങ്ങൾ നൽകണം. സ്പീക്കർ അംഗീകരിച്ചാൽ പ്രിന്റ് ചെയ്ത് ഏതു മന്ത്രിയാണ് ഏതു ദിവസമാണ് ഉത്തരം പറയുന്നത് എന്ന് അംഗങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും

 സീറോ അവർ:- ഇന്ത്യൻ പാർലമെന്റിൽ 1962 മുതലാണ് സീറോ അവർ ആരംഭിച്ചത്. 


ചോദ്യോത്തരം കഴിഞ്ഞ് തൊട്ടുപിന്നാലെ ലിസ്റ്റ് ചെയ്ത ഏതെങ്കിലും ബിസിനസ് സഭയിൽ ഏറ്റെടുക്കുന്നതിന് മുമ്പുള്ള സമയം സാധാരണ ഉച്ചക്ക് 12 മണി, പരമാവധി 30 മിനിറ്റ് മുൻകൂട്ടി സ്പീക്കർക്ക് നോട്ടീസ് നൽകി പ്രധാനപ്പെട്ട കാര്യങ്ങൾ സഭയുടെ മുമ്പാകെ അംഗങ്ങൾക്ക് ഉന്നയിക്കാൻ കഴിയുന്നതാണ്,രാവിലെ 8 30 മുതൽ 9 മണിക്ക് ഇടയിൽ സ്പീക്കർക്ക് നോട്ടീസ് നൽകണം പരമാവധി ഒരു ദിവസം ഇരുപതെണ്ണം മാത്രം. മറ്റ് പ്രവർത്തനങ്ങൾ:- ശൂന്യവേളയിലെ അടിയന്തര പ്രമേയങ്ങൾ കഴിഞ്ഞതിനുശേഷം, പ്രിവിലേജ് വിഷയങ്ങൾ, വല്ല രേഖകളും ലോക്സഭയിൽ സമർപ്പിക്കുന്നുണ്ടെങ്കിൽ അത് നടക്കും രാജ്യസഭയിൽ നിന്നുള്ള വല്ല വിവരങ്ങളും പങ്കുവെക്കാൻ ഉണ്ടെങ്കിൽ അത് ലോക്സഭയുടെ മുമ്പാകെ അവതരിപ്പിക്കും പ്രസിഡന്റിന്റെ സമ്മതം കിട്ടിയ ബില്ലുകൾ ഉണ്ടെങ്കിൽ അതിന്റെ അവതരണം, മെമ്പർമാർക്ക് ശ്രദ്ധ തിരിക്കൽ പ്രമേയം അവതരിപ്പിക്കാനുള്ള അവസരം,പാർലമെന്ററി കമ്മിറ്റികളുടെ റിപ്പോർട്ടുകളുടെ അവതരണം, വിവിധ പരാതികൾ സംബന്ധിച്ചിട്ടുള്ള റിപ്പോർട്ടുകൾ, വിവിധ പ്രവർത്തനങ്ങൾ സംബന്ധിച്ച് മന്ത്രിമാരുടെ റിപ്പോർട്ടുകൾ, മുമ്പ് സഭയുടെ മുമ്പാകെ അവതരിപ്പിച്ച ബില്ലുകൾ പിൻവലിക്കണമെങ്കിൽ അതിനുള്ള അവസരം,സ്പീക്കറുടെ അനുമതിയോടുകൂടിയുള്ള മറ്റ് നിയമപ്രകാരമുള്ള പ്രവർത്തനങ്ങൾ എന്നിവ നടക്കും.


ലോക്സഭയിൽ മന്ത്രിമാർക്കും അംഗങ്ങൾക്കും ബില്ല് കൊണ്ടുവരാൻ സാധിക്കുന്നതാണ് മന്ത്രിമാർ കൊണ്ടുവരുന്ന ബില്ല് ആണെങ്കിൽ അത് സർക്കാർ ബില്ലുകളും മെമ്പർമാർ കൊണ്ടുവരുന്ന ബില്ലുകൾ ആണെങ്കിൽ അതിനെ പ്രൈവറ്റ് ബില്ലുകളും എന്നാണ് അറിയപ്പെടുക, ഒരു ബില്ല് മൂന്ന് സ്റ്റേജിലൂടെയാണ് പാസാക്കുക മൂന്ന് വായനകൾ എന്നാണ് ഇതിനെ അറിയപ്പെടുന്നത്.

\ലോക്സഭ പാസാക്കിയതിനുശേഷം രാജ്യസഭയും പാസാക്കി കഴിഞ്ഞ് പ്രസിഡന്റിന്റെ അംഗീകാരം കിട്ടിയതിനുശേഷം മാത്രമേ ബില്ലുകൾ നിയമമാവുകയുള്ളൂ. 


എല്ലാ വെള്ളിയാഴ്ചയും അവസാനത്തെ രണ്ടര മണിക്കൂർ അംഗങ്ങൾക്ക് സ്വകാര്യ ബില്ല് അവതരിപ്പിക്കാനുള്ള അവസരം ഉണ്ടാവുന്നതാണ്.

 ചോദ്യങ്ങൾ ചോദിച്ചതിനു ശേഷം അരമണിക്കൂർ ചർച്ച തിങ്കൾ മുതൽ വെള്ളി ദിവസങ്ങളിൽ സ്പീക്കറുടെ അനുമതിയോട് ചോദ്യങ്ങളിൽ ചർച്ച അനുവദിക്കുന്നതാണ്. ലോക്സഭയിൽ ഒരു അംഗം സംസാരിക്കുമ്പോൾ മറ്റുള്ളവർ ഇരിക്കണം. 

ലോക്സഭയിൽ വോട്ടെടുപ്പ് നടക്കുന്നതിനു മുമ്പായി മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ബെൽ മുഴങ്ങും അത് അടിച്ചുതീരുന്നതിന് മുമ്പ് അംഗങ്ങൾ സഭയിൽ പ്രവേശിക്കണം ബെല്ല് മുഴങ്ങിക്കഴിഞ്ഞാൽ ലോക്സഭയുടെ ഡോറുകൾ അടക്കുകയും പിന്നീട് ആ ബിസിനസ് കഴിയുന്നതുവരെ അംഗങ്ങൾക്ക് പ്രവേശിക്കാൻ കഴിയാതെ സാഹചര്യം ഉണ്ടാകും. 2022ൽ ലോക്സഭാ സെക്രട്ടറിയേറ്റ് സഭയിൽ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളുടെ കുറിച്ചുള്ള ബുക്ക്‌ലെറ്റ് ഇറക്കിയിട്ടുണ്ട് ഇത് മെമ്പർമാർ വായിച്ച് മനസ്സിലാക്കി ഈ വാക്കുകൾ യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലാത്തതാണ് പോയിന്റ് ഓഫ് ഓർഡർ :- ലോക്സഭാ നടപടിയിൽ ചട്ടങ്ങളുടെ ലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ അംഗത്തിന് ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ് ഉന്നയിക്കാൻ കഴിയുന്നതിനാണ് പോയിന്റ് ഓഫ് ഓർഡർ എന്നു പറയുന്നത്, തുടർ ചർച്ച ഉണ്ടാകില്ല, സ്പീക്കറുടെ റൂളിംഗ്ഈ കാര്യത്തിൽ അന്തിമമായിരിക്കും. മറ്റു പ്രധാനപ്പെട്ട


റോളിംഗ് മറ്റു പ്രധാനപ്പെട്ട റൂളുകൾ:- റൂൾ 193 :- വോട്ടിംഗ് ഇല്ലാത്ത ചർച്ച മന്ത്രിമാരുടെ പ്രസ്താവന ചർച്ചക്ക് ശേഷം ഉണ്ടാകും റൂൾ 183 സഭയിൽ വോട്ടിംഗ് ഉള്ള ചർച്ച നടത്തണമെങ്കിൽ ഈ റൂൾ പ്രകാരമുള്ള നടപടിക്രമം പാലിക്കണം.

 റൂൾ 374A :-സഭയിൽ അപ മര്യാദയായി പെരുമാറിയാൽ ഓട്ടോമാറ്റിക് സസ്പെൻഷൻ ആവുന്ന റൂൾ ആണ്. റൂൾ 222:- ബ്രീച്ച്‌ ഓഫ് പ്രിവിലേജ് ഉന്നയിക്കുവാനുള്ള അംഗങ്ങളുടെ അവസരം റൂൾ 233A :- മെമ്പർമാരിൽ ആരെങ്കിലും ഒരാൾ അധാർമികമായ കാര്യങ്ങൾ നടത്തിയാൽ അത് ചൂണ്ടിക്കാണിക്കുവാനുള്ള റുളാണ് ഇത്. റൂൾ 240 :-ലോക്സഭാ മെമ്പർമാർക്ക് രാജി വെക്കാനുള്ള നടപടിക്രമം.


സഭയിൽ തീരുമാനം ഉണ്ടാകുന്നതിന് വേണ്ടിയാണ് പ്രമേയം അവതരിപ്പിക്കുന്നത്, പൊതു അടിയന്തര വിഷയം ഉന്നയിച്ച് അംഗങ്ങൾക്ക് പ്രമേയം അവതരിപ്പിക്കുവാൻ സാധിക്കുന്നതാണ്. അംഗങ്ങൾക്ക് 60 ദിവസം വരെ സ്പീക്കറുടെ അനുമതിയോടുകൂടി ലീവ് എടുക്കാവുന്നതാണ്, ഈ കാര്യം വിശദമാക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 101 (4) വകുപ്പിലാണ് .

പാർലമെന്ററി കമ്മിറ്റികൾ :- പ്രധാനപ്പെട്ട നിയമങ്ങൾ ലോക്സഭയിൽ അവതരിപ്പിച്ചാൽ പാർലമെന്ററി കമ്മിറ്റികളിലേക്ക് ചർച്ചക്കായി നൽകും. ബില്ലുകൾ ഇഴകീറി പരിശോദിക്കുന്നത് പാർലമെന്ററി കമ്മിറ്റിയിൽ ആണ്. നിയമനിർമ്മാണ പ്രക്രിയയിലെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമാണ് കമ്മിറ്റി പ്രവർത്തനങ്ങൾ. രണ്ടുതരം പാർലമെന്ററി കമ്മിറ്റികളാണ് നിലവിലുള്ളത് 1) സ്റ്റാൻഡിങ് or സ്ഥിരം കമ്മിറ്റികൾ 2) അഡ് ഹോക്ക് കമ്മിറ്റികൾ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരവും റെഗുലർ സ്വഭാവമുള്ളതുമാണ്.


സ്റ്റാൻഡിങ് കമ്മിറ്റികൾ തന്നെ മൂന്നു തരത്തിലുണ്ട് 1)സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള കമ്മിറ്റി 2) വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റികൾ 3) മറ്റു സ്റ്റാൻഡിങ് കമ്മിറ്റികൾ സാമ്പത്തിക സ്റ്റാൻഡിങ് കമ്മിറ്റിയിലെ പ്രധാനപ്പെട്ട ഒരു കമ്മിറ്റിയാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി എ സി )വിവിധ ചെലവുകൾ സംബന്ധിച്ചുള്ള പരിശോധനയായിരിക്കും ഈ കമ്മിറ്റി നടത്തുന്നത് മിക്കവാറും പ്രതിപക്ഷ നിരയിലെ ഒരു അംഗമായിരിക്കും ഇതിന്റെ ചെയർപേഴ്സൺ. ലോക്സഭയിൽ ഏറ്റവും വലിയ കമ്മിറ്റി എസ്റ്റേറ്റ് കമ്മിറ്റിയാണ് 30 അംഗങ്ങളാണ് കമ്മിറ്റിയിൽ ഉള്ളത്. പബ്ലിക് undertaking കമ്മിറ്റിയും പ്രധാനപെട്ട ഒരു കമ്മിറ്റിയാണ്, രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുക എന്നതാണ് കമ്മിറ്റിയുടെ


ഉത്തരവാദിത്വം അഡ്ഹോക്ക് കമ്മിറ്റി:- ഒരു പ്രത്യേകമായ കാര്യത്തിന് വേണ്ടി ഉണ്ടാക്കുന്ന കമ്മിറ്റിയാണ് ആ പ്രത്യേക കാര്യം, ചുമതല നിർവ്വഹിച്ചു കഴിഞ്ഞാൽ കമ്മിറ്റി പിരിച്ചുവിടപ്പെടും. വിവിധ വകുപ്പുകളും ആയി ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റികൾ നിലവിൽ ഇരുപത്തിനാലെണ്ണമാണ് 21 ലോക്സഭാംഗങ്ങളും 10 രാജ്യസഭാംഗങ്ങളും അംഗങ്ങളായി ഉണ്ടാകും, മറ്റു സ്റ്റാൻഡിങ് കമ്മിറ്റികൾ പതിനാറെണ്ണമാണ് നിലവിൽ ഉള്ളത്.

 രാഷ്ട്രീയപാർട്ടികളുടെ അംഗബലത്തിനനുസരിച്ച് ഓരോ കമ്മിറ്റിയിലും അംഗങ്ങളെയും ചെയർമാൻമാരെയും തിരഞ്ഞെടുക്കുന്നതാണ് പതിനേഴാം ലോകസഭയുടെ പ്രത്യേകതകൾ 274 യോഗങ്ങൾ നടന്നു, 179 നിയമങ്ങൾ പാസാക്കി, 4663 നക്ഷത്രമിട്ട ചോദ്യങ്ങളിൽ 1116 എണ്ണത്തിന് മാത്രമേ ഉത്തരം ലഭിച്ചുള്ളൂ, 55889 എണ്ണം സ്റ്റാർ ഇല്ലാത്ത ചോദ്യങ്ങൾക്ക് സഭയിൽ ഉത്തരം നൽകി.


പ്രധാനമന്ത്രി ഒരു ചോദ്യത്തിന് പോലും സഭയിൽ ഉത്തരം നൽകിയില്ല.

 നിലവിൽ ഏറ്റവും വലിയ പാർലമെന്റ് മണ്ഡലം തെലുങ്കാനയിലെ Malkajgiri ആണ്. അവിടെ 3150303 വോട്ടർമാരാണ് ഉള്ളത്. ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലം അമ്പതിനായിരത്തിൽ താഴെ വോട്ടർമാരുള്ള ലക്ഷദ്വീപാണ് ആണ്.

 പതിനേഴാം ലോകസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മെമ്പർ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ 25 വയസ്സും 11 മാസവും പ്രായമായ ചന്ദ്രണി മുറുമു ഒറീസയിലെ ബിജു ജനതാദൾ പ്രതിനിധിയായി keonjhar മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്. ഏറ്റവും പ്രായം കൂടിയ മെമ്പർ എസ്പിയുടെ ഷെഫീഖുർ റഹ്മാൻ ബർഗ്,സാംബാൽ നിയോജകമണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്,


തെരഞ്ഞെടുക്കപ്പെട്ടപ്പോൾ 89 വയസ്സ്. പതിനേഴാം ലോക്സഭയ്ക്ക് പ്രതിപക്ഷ നേതാവില്ല,10% അംഗങ്ങളുടെ പിന്തുണയില്ലാത്തതിനാൽ കോൺഗ്രസിന് ഈ പദവി ലഭിച്ചില്ല. ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിഞ്ഞുകിടക്കുകയാണ് 2019 ജൂൺ 23 മുതൽ ഈ പോസ്റ്റ് ഒഴിഞ്ഞു കിടക്കുന്നു,സാധാരണ പ്രതിപക്ഷ നിരയിലെ ഒരു അംഗത്തിന് ലഭിക്കുന്ന പദവിയാണ് ഇത്. പതിനേഴാം ലോക്സഭയിൽ 78 വനിതകളാണ് ഉള്ളത് ആകെയുള്ള അംഗങ്ങളുടെ 14 %, പതിനാറാം ലോക്സഭയിൽ ഇത് 62 പേരായിരുന്നു. മെമ്പർമാരിൽ 475 പേരുടെയും ആസ്തി ഒരു കോടിക്കു മുകളിലാണ് ശരാശരി ആസ്തി 20.9 കോടിയാണ് എന്നാണ് കണക്കാക്കപ്പെടുന്നത്. 


260 മെമ്പർമാരുടെ പ്രഖ്യാപിക്കപ്പെട്ട ആസ്തി അഞ്ചു കോടിക്ക് മുകളിലാണ്. നകുൽനാഥ് ചിന്തുവാരാ മണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസ് അംഗത്തിന്റെ ആസ്തി 660 കോടിയാണ്. 417 കോടി ആസ്തിയുള്ള കന്യാകുമാരിയിലെ അംഗംഎച്ച് വസന്തകുമാർ തൊട്ടു പിറകിൽ ഉണ്ട്,ബാംഗ്ലൂർ സൗത്തിനെ പ്രതിനിധികരിക്കുന്ന 338 കോടി ആസ്തിയുള്ള ഡി കെ സുരേഷ് മൂന്നാം സ്ഥാനത്തുമുണ്ട്.

 300 മെമ്പർമാർ ആദ്യമായും 197 മെമ്പർമാർ രണ്ടാമതും അതായത് പതിനാറാം സഭയിലെ മെമ്പർമാരായവർ നിലവിലെ സഭയിൽ ഉണ്ട്. 

മെമ്പർമാരിൽ 39% ത്തിനും രാഷ്ട്രീയം തന്നെയാണ് തൊഴിൽ,38% മെമ്പർമാർ കൃഷി തൊഴിലായി സ്വീകരിച്ചവരും 23% ബിസിനസുകാരും ആണ്.

 

പതിനേഴാം ലോക്സഭയിലെ ശരാശരി പ്രായം 54 വയസ്സാണ്. 

40 വയസ്സിന് താഴെയുള്ളവർ 12% വും ആണ്. 43% എംപിമാർ ബിരുദധാരികളും 25% എംപിമാർ ബിരുദാനന്തര ബിരുദം ഉള്ളവരും 4% ഡോക്ടറേറ്റ് ഉള്ളവരും ആയിരുന്നു. സുൽത്താൻപൂർ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മേനക ഗാന്ധി, Bareilly മണ്ഡലത്തിൽ നിന്നും ജയിച്ച സന്തോഷ് ഗാൻകാർ എന്നിവർ 8 തവണ തുടർച്ചയായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു വരുന്നവരാണ്.


അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക്‌ റിഫോംസ് എന്ന എൻജിഒയുടെ അഭിപ്രായത്തിൽ 43% എംപിമാർക്കും ക്രിമിനൽ കേസ് ഉണ്ട്,അതിൽ 29 % കേസുകളും ഗൗരവ സ്വഭാവമുള്ള കേസുകളാണ്. ലോക്സഭാ പാസാക്കിയ പകുതി ബില്ലുകളും രണ്ടു മണിക്കൂർ താഴെ മാത്രം സമയം എടുത്താണ് പാസാക്കിയത്. പാർലമെന്റിന്റെ ചരിത്രത്തിൽ ഉണ്ടായ വൻ സുരക്ഷാ വീഴ്ച 2023 ഡിസംബർ 13ന് ഉണ്ടായി. 

പാർലമെന്റ് അംഗങ്ങൾ ഇരിക്കുന്ന ഭാഗത്തേക്ക് വരെ രണ്ട് രണ്ടുപേർ എത്തി എന്നത് സുരക്ഷാ വീഴ്ച സൂചിപ്പിക്കുന്നു.

 പുതിയ പാർലമെന്റ് മന്ദിരം :- പതിനെട്ടാം ലോക്സഭയിൽ വിജയിച്ചവരെ കാത്ത് പുതിയ പാർലമെന്റ് മന്ദിരം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം ഏതാണ്ട് ആയിരം കോടി രൂപ ചെലവിൽ ടാറ്റാ കമ്പനി നിർമ്മിച്ചത് പുതിയ അംഗങ്ങളെ കാത്തിരിക്കുകയാണ്.


മുഖം സ്കാൻ ചെയ്ത് മാത്രം കയറാൻ സാധിക്കുന്ന ഡിജിറ്റൽ സംവിധാനമാണ് പുതിയ പാർലമെന്റിൽ ഉള്ളത്.. നിലവിൽ പാർലമെന്റിൽ ഉണ്ടായിരുന്ന സെൻട്രൽഹാൾ പുതിയ മന്ദിരത്തിൽ ഇല്ല, കാന്റീനുകൾ ലോക്സഭക്കും രാജ്യസഭക്കും പ്രത്യേകം പ്രത്യേകമായിട്ടാണ് ഉള്ളത്.പുതിയ മന്ദിരത്തിന് 2020 ഒക്ടോബർ ഒന്നിന് തറക്കല്ലിടുകയും,സെൻട്രൽ വിസ്ഥാ പദ്ധതിയുടെ ഭാഗമായി നിർമിച്ച പുതിയപാർലമെന്റ് മന്ദിരം 2023 സെപ്റ്റംബർ 19നാണ് ഉദ്ഘാടനം ചെയ്തത്.ചെങ്കോൽ പാർലമെന്റിൽ സ്ഥാപിച്ചത് പുതിയ ഒരു കീഴ് വഴക്കമായി. 

39.6 മീറ്റർ ഉയരമുള്ള മന്ദിരത്തിൽ നാല് നിലകളുണ്ട്. 

1272 പേർക്ക് ഇരിക്കാൻ സാധിക്കുന്ന 150 കൊല്ലത്തെ മുൻകൂട്ടി കണക്കാക്കിയാണ് പാർലമെന്റ് അംഗങ്ങൾക്ക് ഇരിപ്പിടം ഉണ്ടാക്കിയിട്ടുള്ളത്. 888 ലോക്സഭാ അംഗങ്ങൾക്കുള്ള ഇരിപ്പിടവും,384 രാജ്യസഭാംഗങ്ങൾക്കും ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്.


നിലവിൽ 93 വർഷം പഴക്കമുള്ള എഡ്വിവിൻ ലുട്ടിൻസ്, ഹെർബർട്ട് ബേക്കർ എന്നിവർ രൂപകൽപ്പന ചെയ്തു നിർമ്മിച്ച കെട്ടിടമാണ് പുതിയ കെട്ടിടത്തിന് വഴിമാറിയത്.മൂന്ന് ഗേറ്റുകളാണ് പുതിയ പാർലമെന്റ് മന്ദിരത്തിനുള്ളത്.

നോളജ് ഗേറ്റ്,ശക്തി ഗേറ്റ്,കർമ്മ ഗേറ്റുകൾ മെമ്പർമാർക്ക് സഭയിൽ പ്രവേശിക്കാനായി സംവിധാനം ചെയ്തിട്ടുണ്ട്.

പുതിയ പാർലമെന്റ് കോംപ്ലക്സ് മന്ദിരത്തിലേക്ക് മെമ്പർമാരുടെ പി എ ക്ക്‌ പോലും പ്രവേശിക്കാൻ വിലക്കുണ്ട്.

ടി ഷാഹുൽ ഹമീദ് 9895043496


8535d083-78c3-4c30-8541-a5ce98f0f53b

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU



Laureal middle 4
ayur
ayur
samudra2
ayur
BOBY

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY