ലോക്സഭ സ്പീക്കറും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ആയിരുന്ന മനോഹർ ജോഷി അന്തരിച്ചു

ലോക്സഭ സ്പീക്കറും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ആയിരുന്ന മനോഹർ ജോഷി അന്തരിച്ചു
ലോക്സഭ സ്പീക്കറും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ആയിരുന്ന മനോഹർ ജോഷി അന്തരിച്ചു
Share  
2024 Feb 23, 11:40 AM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden


ലോക്സഭ മുൻ സ്പീക്കറും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ആയിരുന്ന മനോഹർ ജോഷി (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് ശിവജി പാർക്കിലാണ് സംസ്കാരം. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ബുധനാഴ്ചയാണ് ഇദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

1995–1999 കാലത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. ശിവസേനയിൽനിന്ന് മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാണ്. 1999ൽ ശിവസേന ടിക്കറ്റിൽ മുംബൈ നോർത്ത് സെൻട്രൽ ലോക്സഭ മണ്ഡലത്തിൽനിന്ന് മത്സരിച്ച് എംപിയായി. 2002–2004 കാലത്ത് ലോക്സഭ സ്പീക്കറായും സേവനമനുഷ്ഠിച്ചു.

1937 ഡിസംബർ 2ന് മഹാരാഷ്ട്രയിലെ റയിഗാദ് ജില്ലയിലെ നാന്ത്‍വിയിലാണ് ജനിച്ചത്. മുംബൈയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം അധ്യാപകനായിരുന്നു. 1967ലാണ് രാഷ്ട്രീപ്രവേശനം. 40 വർഷത്തോളം ശിവസേനയുടെ ഭാഗമായി പ്രവർത്തിച്ചു. മുംബൈ മുനിസിപ്പൽ കൗൺസിലർ, മുംബൈ മേയർ, പ്രതിപക്ഷ നേതാവ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

(വാർത്ത കടപ്പാട്: മനോരമ ന്യൂസ്)

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal