വന്ദേഭാരതിൽ ഇനി വിമാനങ്ങളിലെ മാതൃകയിൽ ഭക്ഷണം; മെനു പരിമിതപ്പെടുത്താൻ റെയിൽവേ

വന്ദേഭാരതിൽ ഇനി വിമാനങ്ങളിലെ മാതൃകയിൽ ഭക്ഷണം; മെനു പരിമിതപ്പെടുത്താൻ റെയിൽവേ
വന്ദേഭാരതിൽ ഇനി വിമാനങ്ങളിലെ മാതൃകയിൽ ഭക്ഷണം; മെനു പരിമിതപ്പെടുത്താൻ റെയിൽവേ
Share  
എഴുത്ത്

News desk

2026 Nov 26, 08:57 AM

ന്യൂഡൽഹി : വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണമേന്മയും ശുചിത്വവും ഉറപ്പുവരുത്തുന്നതിനായി വിമാനങ്ങളിലേതിന് സമാനമായ കാറ്ററിങ് സംവിധാനം നടപ്പിലാക്കാൻ റെയിൽവേ ഒരുങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യഘട്ടമായി മുംബൈ-ബെംഗളൂരു, ഹൗറ-കാമാഖ്യ, ന്യൂഡൽഹി-വാരണാസി എന്നീ മൂന്ന് വന്ദേഭാരത് റൂട്ടുകളിലാണ് പുതിയ പദ്ധതി നടപ്പിലാക്കുക. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനൊപ്പം യാത്രക്കാരുടെ പരാതികൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മെനുവിലെ വിഭവങ്ങളുടെ എണ്ണവും അളവും പരിമിതപ്പെടുത്താനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.


​നിലവിലെ കാറ്ററിങ് കരാറുകാരെ ഒഴിവാക്കി വിമാനക്കമ്പനികൾക്കും പ്രമുഖ ഹോട്ടലുകൾക്കും ഭക്ഷണം വിതരണം ചെയ്യുന്ന പ്രൊഫഷണൽ ഏജൻസികളെയും ക്ലൗഡ് കിച്ചണുകളെയുമാണ് ചുമതല ഏൽപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കാമാഖ്യ ലൈനിൽ മേഫെയർ ഗ്രൂപ്പുമായും ഹൗറയിൽ താജ്സാറ്റുമായും ന്യൂഡൽഹി റൂട്ടിൽ സരോവർ പോർട്ടികോ ഗ്രൂപ്പുമായും റെയിൽവേ ചർച്ചകൾ നടത്തിവരികയാണ്.


​പുതിയ പരിഷ്കാരം നിലവിൽ വരുന്നതോടെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയിലെ വിഭവങ്ങളുടെ എണ്ണം കുറയും. നിലവിൽ മുംബൈ-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പറിൽ പ്രഭാതഭക്ഷണമായി നൽകിയിരുന്ന സൂപ്പ്, ഓംലറ്റ്, സാൻഡ്‌വിച്ച്, ബട്ടർമിൽക്ക്, ചോക്കലേറ്റ് എന്നിവയും ഉച്ചയ്ക്കും രാത്രിയിലും നൽകിയിരുന്ന തൈര്, അച്ചാർ, മധുരപലഹാരങ്ങൾ എന്നിവയും ഒഴിവാക്കാനാണ് ഐ.ആർ.സി.ടി.സിയുടെ നീക്കം. പകരം ഇഡലി, വട, സാമ്പാർ, ചമ്മന്തി, പോഹ, ഉപ്പുമാവ് എന്നിവ പ്രഭാതഭക്ഷണമായും ചോറ്, ചപ്പാത്തി, പരിപ്പ് കറി, ചിക്കൻ അല്ലെങ്കിൽ വെജ് കുറുമ എന്നിവ പ്രധാന ഭക്ഷണമായും നൽകും. ഇതോടെ ഒരാൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ അളവ് 700-750 ഗ്രാമിൽ നിന്നും 450-500 ഗ്രാമായി കുറയും. പൈലറ്റ് പ്രോജക്ട് വിജയകരമായാൽ മറ്റ് ദീർഘദൂര പ്രീമിയം ട്രെയിനുകളിലേക്കും ഈ രീതി വ്യാപിപ്പിക്കാനാണ് റെയിൽവേയുടെ തീരുമാനം.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur