കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം; ബിസ്‌ലേറിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് എഫ്.എസ്.എസ്.എ.ഐ. അനുമതി

കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം; ബിസ്‌ലേറിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് എഫ്.എസ്.എസ്.എ.ഐ. അനുമതി
കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം; ബിസ്‌ലേറിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് എഫ്.എസ്.എസ്.എ.ഐ. അനുമതി
Share  
എഴുത്ത്

News desk

2026 Nov 23, 06:12 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ന്യൂഡൽഹി: ബിസ്‌ലേറി ഇന്റർനാഷണലിന്റെ പാക്കേജ്ഡ് കുടിവെള്ളം ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അനുമതി നൽകി. ലാബ് പരിശോധനയിൽ വെള്ളത്തിൽ അമിതമായ തോതിൽ ബ്രോമേറ്റിന്റെയും പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെയും (PAHs) സാന്നിധ്യം കണ്ടെത്തിയതോടെയാണ് കർശന നടപടി. ബന്ധപ്പെട്ട ഉൽപ്പന്നം വിപണിയിൽനിന്ന് തിരികെ വിളിക്കാനും സ്ഥാപനത്തിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. ബിസ്‌ലേറിക്ക് പുറമേ മറ്റ് ചില ഭക്ഷ്യോൽപ്പന്നങ്ങളും സമാനമായ നടപടി നേരിടുന്നതായാണ് വിവരം.


​2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം നടത്തിയ പ്രാഥമിക പരിശോധനയിൽ, ബിസ്‌ലേറിയുടെ പാക്കേജ്ഡ് കുടിവെള്ളത്തിൽ (മിനറൽ വാട്ടർ ഒഴികെയുള്ളവ) അനുവദനീയമായതിലും കൂടുതൽ ബ്രോമേറ്റ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി സാമ്പിൾ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കമ്പനി അപ്പീൽ നൽകിയതിന്റെ അടിസ്ഥാനത്തിൽ സാമ്പിൾ റഫറൽ ഫുഡ് ലാബോറട്ടറിയിൽ വീണ്ടും പരിശോധനയ്ക്ക് അയച്ചു. ഈ തുടർപരിശോധനയിലാണ് വെള്ളത്തിൽ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ സാന്നിധ്യം കൂടി സ്ഥിരീകരിച്ചത്.


​കുടിവെള്ളത്തിൽ കണ്ടെത്തിയ ബ്രോമേറ്റും പി.എ.എച്ച്. (PAHs) ഘടകങ്ങളും കാൻസറിന് കാരണമാകുന്ന മാരക രാസവസ്തുക്കളാണ്. ബിസ്‌ലേറിക്ക് പുറമേ ചോക്ലേറ്റ് കുക്കികൾ വിൽക്കുന്ന ആശ കോൺഫെക്ഷണറിക്കെതിരെയും എഫ്.എസ്.എസ്.എ.ഐ. നടപടി സ്വീകരിച്ചിട്ടുണ്ട്. ലാബ് പരിശോധനയ്ക്ക് പിന്നാലെ കുക്കികളുടെ ലേബലിങ്, സുരക്ഷാ മാനദണ്ഡങ്ങൾ, ചേരുവകൾ എന്നിവയിൽ ഗുരുതരമായ അപാകതകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur