മൂന്നിലധികം മുറികളുള്ള വീട്, എസി, കാർ, സർക്കാർ ജോലി; സൗജന്യ റേഷൻ വാങ്ങുന്നവരിൽ 13.2% പേർ അനർഹരെന്ന് കേന്ദ്ര പഠനം

മൂന്നിലധികം മുറികളുള്ള വീട്, എസി, കാർ, സർക്കാർ ജോലി; സൗജന്യ റേഷൻ വാങ്ങുന്നവരിൽ 13.2% പേർ അനർഹരെന്ന് കേന്ദ്ര പഠനം
മൂന്നിലധികം മുറികളുള്ള വീട്, എസി, കാർ, സർക്കാർ ജോലി; സൗജന്യ റേഷൻ വാങ്ങുന്നവരിൽ 13.2% പേർ അനർഹരെന്ന് കേന്ദ്ര പഠനം
Share  
എഴുത്ത്

News desk

2026 Nov 23, 04:31 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ദില്ലി: കേന്ദ്ര സർക്കാരിന്റെ പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതിയിൽ വൻതോതിൽ അനർഹർ കടന്നുകൂടിയതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. രാജ്യത്തെ സൗജന്യ റേഷൻ ഗുണഭോക്താക്കളിൽ 13.2 ശതമാനം പേരും അനർഹരാണെന്നാണ് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തി. 51,303 ഗുണഭോക്തൃ കുടുംബങ്ങളിൽ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. പശ്ചിമ ബംഗാളിലാണ് ഏറ്റവും ഉയർന്ന അനർഹ ഗുണഭോക്താക്കൾ. 39.5% പേരാണ് പദ്ധതിയിൽ അനർഹരായി കണ്ടെത്തിയത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ സൗജന്യ റേഷൻ കൈപ്പറ്റുന്നവരിൽ കാറുള്ളവരും സർക്കാർ ജോലിക്കാരുമടക്കം ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.


മൂന്ന് മുറികളോ അതിലധികമോ ഉള്ള വീടുകൾ, കാർ, എസി, സർക്കാർ ജോലി എന്നിവയുള്ള കുടുംബങ്ങളും പട്ടികയിലുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗ്രാമ-നഗര പ്രദേശങ്ങളിലുള്ള 51,303 ഗുണഭോക്തൃ കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. സംസ്ഥാന സർക്കാരുകൾ നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് പലരും സൗജന്യ റേഷൻ വാങ്ങുന്നത്. മൂന്നോ അതിലധികമോ മുറികളുള്ള കോൺക്രീറ്റ് വീടുകൾ, കാർ ഉൾപ്പെടെയുള്ള മോട്ടോർ വാഹനങ്ങൾ, എയർ കണ്ടീഷണർ എന്നിവയുള്ളവരും കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയുള്ളവരും പട്ടികയിൽ കടന്നുകൂടിയിട്ടുണ്ട്.


ഗ്രാമപ്രദേശങ്ങളിൽ 12.5 ശതമാനവും നഗരപ്രദേശങ്ങളിൽ 15.6 ശതമാനവുമാണ് അനർഹരുടെ നിരക്ക്. ഏറ്റവും ദരിദ്രരായ അന്ത്യോദയ അന്ന യോജന വിഭാഗത്തിൽ 12.2 ശതമാനവും മുൻഗണനാ വിഭാഗത്തിൽ 13.4 ശതമാനവുമാണ് പിഴവ് കണ്ടെത്തിയത്. കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് അനർഹർ ഏറ്റവും കൂടുതൽ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. പശ്ചിമ ബംഗാൾ 39.5%, ത്രിപുര 39.2%, തമിഴ്‌നാട് 38.7%, മേഘാലയ 28.5%, ബിഹാർ 25.5%, ഒഡീഷ 22.9% എന്നിങ്ങനെയാണ് കണക്കുകൾ.


അതേസമയം, ജമ്മു കശ്മീർ (0.3%), മധ്യപ്രദേശ് (0.5%), ഹരിയാന (1.0%), ഡൽഹി (1.0%), രാജസ്ഥാൻ (1.8%) എന്നീ സംസ്ഥാനങ്ങളിൽ അനർഹരുടെ നിരക്ക് വളരെ കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ കേന്ദ്രത്തിന്റെ ആകെ സബ്‌സിഡി ചെലവായ 4.69 ലക്ഷം കോടി രൂപയുടെ പകുതിയോളം (2.28 ലക്ഷം കോടി രൂപ) ഭക്ഷ്യ സബ്‌സിഡിക്കായാണ് വിനിയോഗിച്ചത്. കൃത്യമായ ഇടവേളകളിൽ ഗുണഭോക്തൃ പട്ടിക പുതുക്കുകയും ആധാർ അധിഷ്ഠിത പരിശോധനകൾ കർശനമാക്കുകയും ചെയ്യണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur