ന്യൂഡൽഹി: വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പിയുസി) സംബന്ധിച്ച നിയമങ്ങളിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർണ്ണായക മാറ്റങ്ങൾ വരുത്തി. വാഹനത്തിന്റെ നിലവാരം, പഴക്കം, സ്വകാര്യ-വാണിജ്യ ഉപയോഗം എന്നിവ അടിസ്ഥാനമാക്കിയാകും ഇനി മുതൽ സർട്ടിഫിക്കറ്റിന്റെ കാലാവധി നിശ്ചയിക്കുക. പുതിയ പരിഷ്കാരം അനുസരിച്ച്, ആറ് വർഷം വരെ പഴക്കമുള്ള സ്വകാര്യ ബിഎസ്-6 വാഹനങ്ങൾക്ക് ഇനി മുതൽ മൂന്ന് വർഷത്തേക്ക് പിയുസി സർട്ടിഫിക്കറ്റ് ലഭിക്കും.
അതേസമയം, പഴയ വാഹനങ്ങളുടെ പുകപരിശോധനാ കാലാവധി വെട്ടിക്കുറച്ചിട്ടുണ്ട്. ബിഎസ്-1, ബിഎസ്-2, ബിഎസ്-3 വിഭാഗങ്ങളിൽപ്പെട്ട വാഹനങ്ങൾ ഇനി മുതൽ ഓരോ മൂന്ന് മാസത്തിലും പുകപരിശോധന നടത്തി സർട്ടിഫിക്കറ്റ് പുതുക്കേണ്ടതുണ്ട്. 2017 ഏപ്രിൽ ഒന്നിന് മുൻപ് നിർമ്മിച്ചതോ രജിസ്റ്റർ ചെയ്തതോ ആയ കാർ, ബൈക്ക്, ഓട്ടോറിക്ഷ, ലോറി, ബസ് തുടങ്ങിയ മിക്കവാറും എല്ലാ വാഹനങ്ങളും ബിഎസ്-3 അല്ലെങ്കിൽ അതിന് മുൻപുള്ള വിഭാഗങ്ങളിലാണ് ഉൾപ്പെടുന്നത്. ഇവയ്ക്കെല്ലാം മൂന്ന് മാസത്തെ കാലാവധിയാണ് ബാധകമാകുക. ബിഎസ്-4 വിഭാഗത്തിലുള്ള വാഹനങ്ങൾ ഓരോ ആറ് മാസത്തിലും പരിശോധന നടത്തണം.
നിയമലംഘനം നടത്തുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. കാലാവധി കഴിഞ്ഞ പിയുസി സർട്ടിഫിക്കറ്റുമായി വാഹനം നിരത്തിലിറക്കിയാൽ മോട്ടോർ വാഹന നിയമം സെക്ഷൻ 190(2) പ്രകാരം 10,000 രൂപ വരെ പിഴയും മൂന്ന് മാസം വരെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഷനും ലഭിക്കാൻ സാധ്യതയുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































