ജമ്മു കശ്മീർ: കുൽഗാമിൽ ഭീകരർക്ക് കനത്ത തിരിച്ചടി നൽകി സുരക്ഷാസേന. സിആർപിഎഫ് ജവാന്മാരെ ആക്രമിച്ച ഭീകരസംഘത്തിലെ പ്രധാനിയായ ലഷ്‌കർ ഭീകരൻ ലത്തീഫ് ഭട്ടിനെ സേന വധിച്ചു. മുസ്ലിം ആരാധനാലയത്തിന് സമീപം ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിനോട് കീഴടങ്ങാൻ സേന നിർദേശിച്ചിരുന്നു. വിസമ്മതിച്ച ഭീകരന് നേരെ വെടിയുതിർക്കുകയായിരുന്നു.
മണിക്കൂറുകൾ നീണ്ട ഓപ്പറേഷന് ശേഷമാണ് ലത്തീഫ് ഭട്ടിനെ സുരക്ഷാ സേന വധിച്ചത്. ജമ്മു കശ്മീർ പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരനെ വധിച്ചത്. പുലർച്ചെ നാല് മണിയോടെ ഇയാളെ സുരക്ഷാസേന കണ്ടെത്തുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയും ചെയ്തിരുന്നു. പിന്നാലെ ലത്തീഫ് ഭട്ട് സമീപത്തെ ഒരു ആരാധനാലയത്തിൽ ഒളിച്ചു. ഭീകരനോട് കീഴടങ്ങാൻ ഈ സമയത്താണ് സൈന്യം ആവശ്യപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങളടക്കം പിന്നീട് പുറത്ത് വന്നിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ആയുധങ്ങൾ താഴെ വെക്കാനോ കീഴടങ്ങാനോ ഭീകരൻ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലിലാണ് ലത്തീഫ് ഭട്ടിനെ വധിച്ചത്. ആരാധനാലയത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും സുരക്ഷാസേന വ്യക്തമാക്കുന്നു.
രണ്ട് ദിവസങ്ങൾക്ക് മുൻപാണ് കുൽഗാമിൽ സൈനികർക്ക് നേരെ ഭീകരാക്രമണമുണ്ടായത്. ഇതിൽ മൂന്ന് ജവാന്മാർക്ക് പരുക്കേറ്റിരുന്നു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും നേരിട്ട് നേതൃത്വം നൽകുകയും ചെയ്ത ഭീകരനാണ് ലത്തീഫ് ഭട്ട്. കഴിഞ്ഞ ദിവസം ഇയാളുടെ കൂട്ടാളിയെ സുരക്ഷാസേന വധിച്ചിരുന്നു. ലത്തീഫ് ഭട്ടിനെ സഹായിച്ചവരെയടക്കം കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് പോകുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. മേഖലയിൽ ഇപ്പോഴും തിരച്ചിൽ പുരോഗമിക്കുകയാണ്. സുരക്ഷാവിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ സേനയെ സിആർപിഎഫ് മേധാവി അഭിനന്ദിച്ചു. കൊടുംതണുപ്പിലും ചില വിഭവങ്ങൾ തണുപ്പിച്ച് വിളമ്പുന്നതാണ് നല്ലത് എന്ന് സിആർപിഎഫ് ഡിജി ജി പി സിംഗ് പ്രതികരിച്ചു. ഓടാം, പക്ഷേ ഒളിക്കാനാവില്ല എന്നാണ് ജമ്മു കശ്മീർ പൊലീസിന്റെ പ്രതികരണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































