ന്യൂഡൽഹി: ട്രെയിൻ യാത്രക്കാരുടെ ദീർഘകാലമായുള്ള പരാതികളും ആശങ്കകളും പരിഗണിച്ച് നിലവിലുള്ള ആർഎസി (RAC - റിസർവേഷൻ എഗെൻസ്റ്റ് ക്യാൻസലേഷൻ) സംവിധാനം ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. നിലവിലെ രീതിയനുസരിച്ച് രണ്ട് ആർഎസി യാത്രക്കാർക്ക് ഒരു ബെർത്ത് മാത്രമാണ് പങ്കിടാൻ നൽകുന്നത്. എന്നാൽ പകുതി സൗകര്യം മാത്രമാണ് ലഭിക്കുന്നതെങ്കിലും രണ്ട് യാത്രക്കാരിൽ നിന്നും മുഴുവൻ ടിക്കറ്റ് നിരക്കും ഈടാക്കുന്നുണ്ട്. ഇത് യാത്രക്കാർക്കിടയിൽ വലിയ അസൗകര്യങ്ങൾക്കും പ്രതിഷേധത്തിനും കാരണമാകുന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്കരണത്തിന് റെയിൽവേ ആലോചിക്കുന്നത്.
മുഴുവൻ ടിക്കറ്റ് നിരക്ക് നൽകുന്ന യാത്രക്കാർക്ക് പൂർണ്ണമായ ബെർത്തുകൾ തന്നെ ഉറപ്പാക്കണമെന്നതാണ് യാത്രക്കാരുടെ ഭാഗത്തുനിന്നുയരുന്ന പ്രധാന ആവശ്യം. ഇനി ആർഎസി ടിക്കറ്റുകൾ തുടർന്നും നൽകുന്നുണ്ടെങ്കിൽ പകുതി നിരക്ക് മാത്രമേ ഈടാക്കാവൂ എന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. യാത്രക്കാരുടെ ഈ ആവശ്യങ്ങൾ ഗൗരവമായി പരിഗണിച്ചുകൊണ്ടാണ് ആർഎസി സംവിധാനം നിർത്തലാക്കാനുള്ള നീക്കങ്ങൾ റെയിൽവേ മന്ത്രാലയം സജീവമാക്കിയിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































