'നിങ്ങൾ ജെൻസികളല്ല, എന്താണ് നിങ്ങളുടെ ഉദ്ദേശ്യം'; സി.ജെ.പി നേതാക്കളോട് ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

'നിങ്ങൾ ജെൻസികളല്ല, എന്താണ് നിങ്ങളുടെ ഉദ്ദേശ്യം'; സി.ജെ.പി നേതാക്കളോട് ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി
'നിങ്ങൾ ജെൻസികളല്ല, എന്താണ് നിങ്ങളുടെ ഉദ്ദേശ്യം'; സി.ജെ.പി നേതാക്കളോട് ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി
Share  
എഴുത്ത്

News desk

2026 Oct 21, 07:20 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസും അശുതോഷ് റങ്കയും ജെൻസികളല്ലെന്ന് ഡൽഹി ഹൈക്കോടതി. ഇരുവരുടെയും പ്രായം ചോദിച്ചറിഞ്ഞ ശേഷമാണ് ജസ്‌റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് ഇവർ ജെൻസികളല്ലെന്ന് വ്യക്തമാക്കിയത്. തുടർന്ന് ആരാണ് നിങ്ങളെന്നും എന്താണ് സംഘടനയുടെ ഉദ്ദേശ്യമെന്നും കോടതി രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിച്ചു. രൂക്ഷ വിമർശനത്തിനൊടുവിൽ ഇരുവരും ജുഡീഷ്യൽ കസ്‌റ്റഡിക്കെതിരായ ഹർജി പിൻവലിക്കുകയാണുണ്ടായത്.


​ഹർജിക്കാരുടെ അഭിഭാഷകൻ അബിക് ചിമ്നിയോട് രണ്ട് നേതാക്കളുടെയും പ്രായം എത്രയാണെന്ന് ജസ്‌റ്റിസ്‌ ചോദിച്ചപ്പോൾ, ദാസിന് 27 വയസും റങ്കയ്ക്ക് 32 വയസുമാണ് പ്രായമെന്ന് അഭിഭാഷകൻ മറുപടി നൽകി. 'അപ്പോൾ നിങ്ങൾ ജെൻ സി (Gen Z) അല്ല' എന്നായിരുന്നു കോടതിയുടെ പരാമർശം. എന്താണ് ജെൻ സി എന്ന് കോടതി ചോദിച്ചപ്പോൾ, 1997-ന് ശേഷം ജനിച്ചവരെയാണ് അങ്ങനെ വിളിക്കുന്നതെന്ന് വ്യക്തമാക്കി.


​നീറ്റ് വിഷയം ഉന്നയിച്ച് ജെൻസി വിദ്യാർഥി പ്രതിഷേധമായാണ് ഇവർ തുടങ്ങിയതെന്നും സംഘടനയുടെ ആളുകൾ അതേപടി തുടരുന്നുണ്ടെങ്കിലും ഇപ്പോൾ ലക്ഷ്യം മാറിയെന്നും കോടതി നിരീക്ഷിച്ചു. ആരാണ് നിങ്ങൾ? എന്താണ് നിങ്ങളുടെ സംഘടന? സംഘടനയുടെ ഉദ്ദേശ്യമെന്താണെന്നും ഹൈക്കോടതി ചോദ്യങ്ങൾ ഉന്നയിച്ചു. സമാധാനത്തിന് ഭംഗം വരുമെന്ന ആശങ്കയുള്ളപ്പോൾ ഈ ചോദ്യങ്ങൾക്ക് പ്രാധാന്യമേറുന്നുവെന്ന് ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് വ്യക്തമാക്കി. പൊടുന്നനെ ഭരണകൂട മാറ്റത്തെക്കുറിച്ചാണ് കേൾക്കുന്നതെന്നും, അത് സാധാരണയായി ബാലറ്റ് വഴി ചെയ്യേണ്ട കാര്യമാണെന്നും കോടതി കൂട്ടിച്ചേർത്തു.

MANNAN
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w