ന്യൂഡൽഹി: കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗ് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരുടെയും ജാമ്യാപേക്ഷ അംഗീകരിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഇരുവരെയും സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.
നേതാക്കളുടെ ജുഡീഷ്യല്‍ കസ്റ്റഡി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ഡല്‍ഹി പൊലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കോടതി ജാമ്യം അനുവദിച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ ഇരുവർക്കും നാളെയെ പുറത്തിറങ്ങാന്‍ സാധിക്കൂ. അതുവരെ സിജെപി നേതാക്കൾ ജയിലിൽ തന്നെ തുടരും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group



























































