ന്യൂഡൽഹി: സിജെപിയുടെ ജന്തർ മന്തർ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ് ഡൽഹി പോലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി. പ്രതിഷേധത്തിന്റെ ഭാഗമായി നിരോധനാജ്ഞ ലംഘിച്ച് ജന്തർ മന്തറിനുള്ളിൽ അതിക്രമിച്ചുകടന്നതിന് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്കെതിരെയെടുത്ത കേസാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. മന്ദിർ മാർഗ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (എസ്.എം.ഇ.) ഇരുവരുടെയും ജാമ്യാപേക്ഷ തള്ളി മണിക്കൂറുകൾക്കകമാണ് നിർണായക നടപടി ഉണ്ടായിരിക്കുന്നത്.
ജന്തർ മന്തർ പ്രതിഷേധ കേന്ദ്രമല്ലെന്ന ഉത്തരവ് നിലനിൽക്കെയായിരുന്നു സിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയത്. ദേശീയ പതാകയുമായി ജന്തർ മന്തറിനകത്ത് കടന്ന സിജെപി പ്രവർത്തകർ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൗരവിനെയും അശുതോഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് ഇരുവരെയും ഇന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ബുധനാഴ്ച ഇരുവരെയും വീണ്ടും കോടതിയിൽ ഹാജരാക്കും.
അതിനിടെ, സിജെപി നേതാക്കൾക്ക് ജാമ്യം നിഷേധിച്ച നടപടിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. യുവ പ്രതിഷേധക്കാരെ ഭയപ്പെടുത്തുന്നതിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് അഭിജീത് ദീപ്കെ ആരോപിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത അദ്ദേഹം, സൗരവ് ദാസിന്റെയും അശുതോഷിന്റെയും ധീരതയെ പ്രശംസിക്കുകയും ചെയ്തു.
കൂടാതെ, ജുഡീഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് വിചിത്രമാണെന്ന് സിജെപി ലീഗൽ കറസ്പോണ്ടന്റ് രത്ന സിങ് പ്രതികരിച്ചു. എസ്.എം.ഇ. വിധി കോടതിയിൽ ചോദ്യം ചെയ്യുമെന്നും അവർ വ്യക്തമാക്കി. രേഖകളിലെ ചെറിയ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ചാണ് ജാമ്യം നിഷേധിച്ചത്. ഷുവർറ്റി ബോണ്ടിലെ ഫോട്ടോയിലെ വ്യത്യാസവും മാതാപിതാക്കളുടെ വിശദാംശങ്ങളിലെ വ്യക്തതക്കുറവും കാരണങ്ങളായി മജിസ്ട്രേറ്റ് ചൂണ്ടിക്കാണിച്ചു. എന്നാൽ ഇതൊരു പോലീസ് ഉദ്യോഗസ്ഥന് ജുഡീഷ്യൽ കസ്റ്റഡി വിധിക്കാൻ കഴിയുന്ന വിധത്തിലുള്ള നിയമവ്യവസ്ഥയെ അവഹേളിക്കുന്ന നിലപാടാണെന്നും രത്ന സിങ് കുറ്റപ്പെടുത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group



























































